കാട്ടൂര്‍ : കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിൽ വിഷുവിനോടനുബന്ധിച്ചു നടത്താറുള്ള വിഷു പടക്കചന്തയുടെ ഉദ്ഘാടനം ഉണ്ണായിവാരിയര്‍ കലാനിലയം സെക്രട്ടറി സതീഷ് വിമലന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് ജോമോന്‍ വലിയവീട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ തെക്കുംപാടം പ്രസിഡണ്ട് എം.കെ കണ്ണന്‍ ആദ്യവി പന ഏറ്റുവാങ്ങി.
പടക്ക ചന്തയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് പ്രമുഖ കമ്പനികളായ ബര്‍മ്മ, രുദ്ര, അയ്യന്‍, ചാമ്പ്യന്‍, ശ്രീകാളീശ്വരി, വനിത എന്നീ കമ്പനികളുടെ ഗുണനിലവാരമുള്ള കമ്പിത്തിരി, മത്താപ്പു, മേശപ്പൂ,തലചക്രം, മറ്റിനങ്ങള്‍, വര്‍ണ്ണമഴ തുടങ്ങിയവ നിശ്ചിത വിലയ്ക്ക് ആവശ്യാനുസരണം ലഭിക്കുമെന്ന് പ്രസിഡണ്ടറിയിച്ചു.
ഡയറക്ടര്‍മാരായ എം.ജെ റാഫി, മുഹമ്മദ് ഇക്ബാൽ ,ബൈജു കെ.ബി, രാജന്‍ കുരുമ്പേപറമ്പിൽ ,പി.പി, ആന്‍റണി, ഇ.എൽ ജോസ് എന്നിവര്‍ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡണ്ട് പ്രമീള അശോകന്‍ സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു. വിഷുപടക്കചന്ത ഏപ്രിൽ 13 വൈകീട്ട് വരെ പ്രവര്‍ത്തിക്കുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive