കാട്ടൂർ : കാട്ടൂർ പോലീസ് സ്റ്റേഷനിൽ 1998 ൽ പൂമംഗലം മണക്കോടൻ ബാലൻ മകൻ രാജേഷ് എന്നയാളെ വെട്ടി പരിക്കേല്പിച്ച കേസ്സിലെ പ്രതി എടക്കുളം കണിച്ചായി വീട്ടിൽ പൊറിഞ്ചു മകൻ പിയൂസ് (58) എന്നയാൾ 28 വർഷത്തിന് ശേഷം പിടിയിലായി. അന്ന് കേസ്സിൽ ഒളിവിൽ പോയ ഇയാൾ ഇത്രയും നാൾ പല സംസ്ഥാന ങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
ഇയാളെ കുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോൾ ഓർമ്മ പോലുമില്ല. എന്നാൽ കിട്ടിയ ചെറിയ സൂചനകൾ നോക്കി പല വിധ മാർഗങ്ങൾ നോക്കി പോലീസിന്റെ പഴയ കാല അന്വേഷണ മാർഗങ്ങൾ സ്വീകരിസിച്ചും പല സംസ്ഥാനങ്ങളിൽ സഞ്ചരിച്ച്ചും അവസാനം മുംബൈ വടേല ഈസ്റ്റ് എന്ന സ്ഥലത്ത് ഒളിവിൽ താമസിച്ച്ചിരുന്ന ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാട്ടൂർ ഇൻസ്‌പെക്ടർ ബൈജു ഇ.ആർ ന്റെ നേതൃത്വത്തിൽ എ.എസ്.ഐ അസീസ്, സിവിൽ പോലീസ് ഓഫീസർ ജിതേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

