നടനകൈരളിയിൽ നവരസോത്സവം ഒക്ടോബർ 24ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ ഒക്ടോബർ 11-ന് ആരംഭിച്ച നൂറ്റി ഇരുപത്തിയെട്ടാമത്തെ നവരസ സാധനയെന്ന അഭിനയ ശിൽപ്പശാല ഒക്ടോബർ 25-ന് സമാപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നവരസോത്സവം ഒക്ടോബർ 24 ന് നടക്കും.

ഇൻഡ്യയുടെ നാനാഭാഗത്തു എത്തിച്ചേർന്നിട്ടുള്ള പതിനാറു കലാകാരിൽ ഹിന്ദി ചലച്ചിത്രവേദിയിൽ ഇതിനകം ശ്രദ്ധേയായ സാറാ അർജുൻ. രാജ് അർജുൻ, കുച്ചിപ്പുഡി നർത്തകി സ്നേഹ ശശികുമാർ. ഭരതനാട്യം നർത്തകി ശാലിനി ശ്രീകാന്ത്, നടി പായൽ ജാദവ്, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും മെലോഡി ഡോർകാസ്, തമിഴ് നടി താമിര എന്നിവരുൾപ്പെട്ട സംഘം നടനകൈരളിയിൽ ഒക്ടോബർ 24-ന് വൈകുന്നേരം 6 മണിക്ക് പരിപാടികൾ അവതരിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page