ഇരിങ്ങാലക്കുട : കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സ്വച്ഛ്താ ഹി സേവ 2024 ക്യാമ്പയിന്റെ ഭാഗമായി കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഉഷ നന്ദിനി, ദേവസ്വം ജീവനക്കാർ എന്നിവരുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട നഗരസഭയും സെന്റ് ജോസഫ് കോളേജിലെ അമ്പത്, നൂറ്റിയറുപത്തിയേഴ് എൻ.എസ്.എസ്. യൂണിറ്റുകൾ സംയുക്തമായി ചേർന്ന് 5 കിലോമീറ്ററോളം വരുന്ന കൂടൽമാണിക്യ ക്ഷേത്ര പരിസരവും പൊതുനിരത്തുകളും വൃത്തിയാക്കി. അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്കുകൾ , തുണികൾ , കുപ്പികൾ തുടങ്ങിയ 80 കിലോഗ്രാമിൽ തൂക്കത്തിൽ മാലിന്യങ്ങൾ ശേഖരിച്ചു ഇരിങ്ങാലക്കുട നഗരസഭയിലെ ഹരിതകർമസേനക്ക് കൈമാറി.
ശുചിത്വമിഷനുമായി സഹകരിച്ചുകൊണ്ടു നടന്ന പരിപാടി മാലിന്യമുക്ത പ്രതിജ്ഞയെടുത്തുകൊണ്ടാണ് ആരംഭിച്ചത്. ക്ഷേത്രപരിസരവും ക്ഷേത്രത്തിനു മുമ്പിലും ചുറ്റിലുമായുള്ള റോഡുകളും വിദ്യാർത്ഥികൾ ശുചീകരിച്ചു. സ്വച്ഛതാ ഹി സേവയുടെ പ്രാധാന്യം ബോധിപ്പിക്കുന്ന റാലിയും ഇതോടൊപ്പം നടന്നു.
സെപ്തംബർ പതിനേഴ് മുതൽ ഒക്ടോബർ രണ്ട് വരെ നടക്കുന്ന ക്യാമ്പയിനോടനുബന്ധിച്ച് എൻ.എസ്.എസിൻ്റെ ദത്തു ഗ്രാമമായ പത്തൊമ്പതാം വാർഡ് ശുചീകരണം, ക്യാമ്പസിൽ വിദ്യാർത്ഥികൾക്കായി മാലിന്യ മുക്തപ്രതിജ്ഞ, സ്വച്ഛതാ ഹി സേവാ സന്ദേശം പതിപ്പിച്ചു കൊണ്ട് എൻ.എസ്.എസ്.വളണ്ടിയർമാർ തയ്യാറാക്കിയ പേപ്പർ ബാഗുകൾ നഗരത്തിലെ സ്ഥാപനങ്ങളിൽ വിതരണം ചെയ്യൽ തുടങ്ങി വിവിധ പരിപാടികളാണ് സെൻ്റ്.ജോസഫ്സിലെ എൻ.എസ്.എസ്. യൂണിറ്റുകൾ സംഘടിപ്പിച്ചിരിക്കുന്നത്.
സെന്റ് ജോസഫ് കോളേജിലെ എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ. ഉർസുല എൻ, അധ്യാപകരായ മഞ്ജു ഡി, ധന്യ കെ. ഡി, നഗരസഭ ആരോഗ്യ വിഭാഗംnജീവനക്കാർ, ശുചിത്വമിഷൻ യങ് പ്രൊഫഷണൽ, സ്വച്ഛ് ഭാരത് ടുലിപ് ഇന്റേൺസ് എന്നിവരും പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com