നായ കെട്ടഴിഞ്ഞ് വീട്ടിലേക്ക് ചെന്നു എന്ന് പറഞ്ഞുള്ള അയൽവാസികൾ തമ്മിലുള്ള തർക്കത്തേതുടർന്ന് കൊലപാതകം

വെള്ളികുളങ്ങര : കോടശ്ശേരിയിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തേതുടർന്ന് കൊലപാതകം, പ്രതി പിടിയിൽ. ഈസ്റ്റർ തലേന്ന് ശനിയാഴ്ചണ് സംഭവം. വെള്ളികുളങ്ങര കുറ്റിച്ചിറ, മാരാങ്കോട് അയൽവക്കക്കാർ തമ്മിൽ പട്ടി കെട്ടഴിഞ്ഞ് വീട്ടിലേക്ക് ചെന്നു എന്ന് പറഞ്ഞുള്ള തർക്കത്തേ തുടർന്ന് മാരാങ്കോട് ചേരിയേക്കര വീട്ടിൽ ശിശുപാലൻ എന്നു വിളിക്കുന്ന ഷിജു (40) എന്നയാളെ കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തിയ മാരാങ്കോട് ആട്ടോക്കാരൻ വീട്ടിൽ അന്തോണി (69) എന്നയാളെ വെള്ളികുളങ്ങര പോലീസ് പിടികൂടി.



കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ , അന്തോണിയുടെ വീടിന് പടിഞ്ഞാറ് വശത്തുകൂടെ ഷിജു നടന്ന് പോകുന്നതിലുളള വിരോധം നിലനില്കുന്നുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. ശനിയാഴ്ച വൈകീട്ട് ഷിജുവിന്റെ വീട്ടിലെ പട്ടി കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നു എന്ന് പറഞ്ഞ് അന്തോണിയും ഷിജുവും തമ്മിൽ വഴക്ക് കൂടുകയും ചെയ്തിരുന്നു.



തുടർന്ന് രാത്രി 10.30 മണിക്ക് ഷിജുവിന്റെ വീട്ടുപറമ്പിന് അടുത്ത് നിന്നും പരസ്പരം വഴക്കും ബഹളവും ഉണ്ടാക്കിയപ്പോൾ അന്തോണി കൈവശം കരുതിയിരുന്ന കൊടുവാൾ കൊണ്ട് ഷിജുവിന്റെ തലയ്കും, മുഖത്തിനും കഴുത്തിനും മറ്റും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page