കരുവന്നൂര്‍ : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തിനെയും സമീപപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന കരുവന്നൂര്‍ സൗത്ത് ബണ്ട് റോഡിൻ്റെ നിർമ്മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
ഇരിങ്ങാലക്കുട നഗരസഭയെയും കാട്ടൂർ, കാറളം ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന ഈ റോഡിൻ്റെ നിർമ്മാണത്തിന് 2024-25 സംസ്ഥാന ബജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. അതിൻ്റെ ഭരണാനുമതിയാണ് ലഭ്യമായിരിക്കുന്നത്. സാങ്കേതിക നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം എത്രയും പെട്ടെന്ന് ആരംഭിക്കും – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com