ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് നടത്തുന്ന മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ രണ്ടാം ദിനം ഇരിങ്ങാലക്കുട മുനിസിപ്പൽ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി. വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
കത്തിഡ്രൽ ട്രസ്റ്റി ബാബു പുത്തനങ്ങാടി, ട്രഷറർ വിൽസൻ കോമ്പാറക്കാരൻ, ജനറൽ കൺവീനർ ഷാജു കണ്ടംകുളത്തി, സംഘാടക സമിതി ചെയർമാൻ പി.ടി. ജോർജ്, പ്രോഗ്രാം കോ ഓഡിനേറ്റർ ടെൽസൺ കോട്ടോളി, ഫൈനാൻസ് കൺവീനർ സാബു കൂനൻ, റാഫി കാട്ടു ക്കാരൻ, ജോഷി എടത്തിരുത്തിക്കാരൻ എന്നിവർ പ്രസംഗിച്ചു
ടൂർണമെന്റിൽ സുകന്യ പെരുമ്പാവൂർ ജി.എഫ്.ടി. തൃശൂരിനെ 2 ഗോളുകൾക്ക് തോൽപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മുനിസിപ്പൽ മൈതാനിയിൽ ORPC കേച്ചേരി – M M T കൊച്ചിനെ നേരിടും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive