ഇരിങ്ങാലക്കുട : മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഗായകനും സംഗീത സംവിധായകനുമായ വിദ്യാധരൻ മാസ്റ്റർ സംഗീത ശില്പശാല നയിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ ചടങ്ങിന് അധ്യക്ഷയായി. ക്യാമ്പിലെ കുരുന്ന് പ്രതിഭയായ അർജുൻ ഉണ്ണികളെ ഒരു കഥ പറയാം എന്ന സിനിമാ ഗാനം ആലപിച്ചു. കൂടാതെ കുട്ടികളുടെ മനോഹരമായ മലയാളത്തനിമയുള്ള സംഘഗാനവും അവതരിപ്പിക്കപ്പെട്ടു.
ശില്പശാലയുടെ ഭാഗമായി വിദ്യാധരൻ മാസ്റ്റർ കുട്ടികൾക്ക് സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ചു. കൂടാതെ മനോഹരമായ ഒരു ഗാനം അവർക്കു പാടിക്കൊടുക്കുകയും ചെയ്തു. കൂട്ടത്തിൽ കുട്ടികൾ അവരുടെ ഇഷ്ടപ്പെട്ട ഗാനങ്ങൾ ആലപിച്ചു. കുട്ടികളിൽ സംഗീത അഭിരുചി വളർത്തുന്നതിനായി ഈ ശില്പശാല സഹായകമായി.
ചടങ്ങിൽ പ്രിൻസിപ്പൽ ജിജി കൃഷ്ണയും അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീമതി ലളിതയും ആശംസകൾ അർപ്പിച്ചു. ശ്രീദേവി ടി എസ് സ്വാഗതവും ക്യാമ്പ് കോർഡിനേറ്റർ ഷീബ എക്സിന്റെ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..