ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ നിർധനരായ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ജനറൽ സെക്രട്ടറി അസറുദ്ദീൻ കളക്കാട്ട് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ജോമോൻ മണാത്ത് അധ്യക്ഷത വഹിച്ചു.
പഠനോപകരണങ്ങൾ വിതരണ ചടങ്ങിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലൂക്കാരൻ മുഖ്യാതിഥിയായി. ടൗൺ മണ്ഡലം മുൻ പ്രസിഡണ്ട് ശ്രീറാം ജയപാലൻ, സാഹിത്യകാരൻ അരുൺ ഗാന്ധിഗ്രാം, കോൺഗ്രസ് മണ്ഡലം സെക്രട്ടറി എസി സുരേഷ്, കെഎസ്‌യു ജില്ലാ എക്സിക്യൂട്ടീവ് ഗിഫ്റ്റിസൺ ബിജു എന്നിവർ ആശംസകൾ നേർന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അസ്‌കർ കെ എസ് സ്വാഗതവും ജെറോം ജെ മാമ്പിള്ളി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com