ഇരിങ്ങാലക്കുട : ഫെബ്രുവരി 15, 16 തിയ്യതികളിലായി നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളോടും ബലിതർപ്പണത്തോടും അനുബന്ധിച്ച് തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സലീഷ് എൻ എസ്, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു സി എൽ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി ബിജുകുമാർ.പി.സി, ചാലക്കുടി ഡി.വൈ.എസ്.പി രാജു.വി.കെ എന്നിവരുടെ മേൽനോട്ടത്തോട്ടിൽ ശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങളാണ് വിശ്വാസികൾക്ക് സുരക്ഷിതമായി മഹാശിവരാത്രി ആഘോഷങ്ങളിലും ബലിതർപ്പണ ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്.
ജില്ലയിലെ 76 ശിവക്ഷേത്രങ്ങളിലും 73 പ്രധാന സ്നാനഘട്ടങ്ങളിലും ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമായി പ്രത്യേക പോലീസ് സംഘങ്ങളെ വിന്യസിച്ചു.
മഹാശിവരാത്രി ആഘോഷങ്ങളും ബലിതർപ്പണവും നടക്കുന്ന എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ ശക്തമായ നിരീക്ഷണവും, ഗതാഗത തടസ്സമില്ലാതിരിക്കാൻ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും മറ്റ് സ്ഥലങ്ങളിലും ആവശ്യമായ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷക്കായി പിങ്ക് പോലീസ് പട്രോളിംഗ് സംഘത്തെയും കൂടുതൽ വനിതാ പോലീസിനെയും നിയോഗിച്ചിട്ടുണ്ട്.
ബലി തർപ്പണം നടക്കുന്ന ആറാട്ടുപുഴ മന്ദാരം കടവ്, അന്നമനട, കൂടപ്പുഴ, തൃപ്രയാർ തുടങ്ങിയ പ്രധാന സ്നാനഘട്ടങ്ങളിൽ അപകടങ്ങൾ ഒഴിവാക്കാൻ ലൈഫ് ഗാർഡുകൾ, ലൈഫ് ജാക്കറ്റുകൾ, റിംഗ് ബോയ് എന്നിവ സജ്ജമാക്കി. ഫയർ ഫോഴ്സ്, ആംബുലൻസ്, മെഡിക്കൽ ടീം എന്നിവയുടെ സേവനവും ഇവിടെ ലഭ്യമായിരിക്കും. ഈ സ്ഥലങ്ങളിലും പരിസരങ്ങളിലും കർശനമായ പോലീസ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷയ്ക്കായി തൃശ്ശൂർ റൂറൽ പോലീസിന്റെ പ്രധാന സംവിധാനങ്ങൾ:
• നിരീക്ഷണത്തിനായി ഡ്രോൺ സംവിധാനം
• 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂമുകൾ.
• വിപുലമായ പാർക്കിംഗ് സൌകര്യങ്ങൾ
• CCTV സർവൈലൻസ്.
• മൊബൈൽ, ബൈക്ക് പട്രോളിംഗ്.
• മഫ്തി പോലീസ്.
• കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്കായി പിങ്ക് പോലീസ്.
• ആൻറി ഡ്രഗ്സ് സർവൈലൻസിനായി DANSAF ടീം.
* ഫയർഫോഴ്‌സ്, മെഡിക്കൽ ടീം, ആംബുലൻസ് എന്നിവ സ്ഥലത്ത് സജ്ജമാക്കും.
* സ്ഥിരം കുറ്റവാളികൾ, സ്റ്റേഷൻ റൗഡികൾ എന്നിവർക്കെതിരെ കരുതൽ അറസ്റ്റ് നടപടികൾ
പൊതുജനങ്ങൾ പൊലീസിന്റെയും വോളന്റിയർമാരുടെയും നിർദ്ദേശങ്ങൾ പാലിക്കുകയും ഗതാഗത നിയന്ത്രണങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യേണ്ടതാണ്.. സംശയാസ്പദമായ വ്യക്തികളെ കണ്ടാൽ ഉടൻ പോലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കണ്ടതാണ്.
സമാധാനപരമായും സുരക്ഷിതമായും മഹാശിവരാത്രി ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് അറിയിച്ചു. Mahashivratri: Thrissur Rural Police has made elaborate security arrangements in the district
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

