ഇരിങ്ങാലക്കുട : മുസ്ലിം സർവീസ് സൊസൈറ്റി (എം എസ് എസ്) ഇരിങ്ങാലക്കുട യൂണിറ്റിന്റെ റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എസ് നിസാമുദ്ദീൻ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് എ കെ അബ്ദുൽ റഹ്മാൻ റംസാൻ സന്ദേശം നൽകി.
യൂണിറ്റ് പ്രസിഡണ്ട് എൻ എ ഗുലാം മുഹമ്മദ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി പി എ നസീർ സ്വാഗതവും ട്രഷറർ പി എ നാസർ നന്ദിയും പറഞ്ഞു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അബ്ദുൽ കരീം ഇരിങ്ങാലക്കുട മഹല്ല് വൈസ് പ്രസിഡന്റ് എ എ ഷേക്ക് ദാവൂദ്, എം എസ് എസ് ജില്ലാ ട്രഷറർ എം പി ബഷീർ വനിതാ വിങ് ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡണ്ട് അഡ്വ. ഷാനിബാ നൗഷാദ് സെക്രട്ടറി സിൽജ ടി റസാക്ക് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

