താണിശ്ശേരി എൽ.എഫ്.എൽ.പി സ്കൂളിൽ അവധിക്കാല ക്ലാസുകൾ

താണിശ്ശേരി : താണിശ്ശേരി എൽ എഫ് എൽ പി സ്കൂളിൽ കുട്ടികൾക്കായി “KIDS SUMMER FIESTA” എന്ന പേരിൽ അവധിക്കാല ക്ലാസുകൾ സംഘടിപ്പിച്ചു. ടീം വർക്ക്എന്ന ആശയത്തെ ആസ്പദമാക്കിയ പ്രവർത്തനങ്ങളാണ് കുട്ടികൾക്ക് നൽകിയത് .

കുട്ടികളിൽ വളർത്തിയെടുക്കേണ്ട ആരോഗ്യ ശീലങ്ങളെ കുറിച്ചും ഗെയിമുകളെ കുറിച്ചും ഇരിങ്ങാലക്കുട സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് ഹെഡ് ഡേവിസ് സ്കൂൾ ചിറയത്ത് മാസ്റ്ററും ജേക്കബ് ആലപ്പാട്ട് മാസ്റ്ററും ചിത്രരചന ക്ലാസുകൾ ഡോൺ ബോസ്കോ സ്കൂളിലെ ചിത്രരചന അധ്യാപകൻ പ്രശാന്ത് മാസ്റ്ററും ചേർന്ന് നയിച്ചു.

കൂടാതെ പ്ലാസ്റ്റിക് വിമുക്തമായ പരിസ്ഥിതി എന്ന ലക്ഷ്യത്തോടെ പേപ്പർ ക്രാഫ്റ്റ്, പേപ്പർ ബാഗ് ,പേപ്പർ പെൻ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളും ആക്ഷൻ സോങ്ങ്,സ്റ്റോറി ടെല്ലിങ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പ്രധാനാധ്യാപിക വിമി വിൻസൻ്റ്, അധ്യാപകരായ ഡെൽഫി ഡേവിഡ് , രേഷ്‌മ ആൽബർട്ട് നയന തോമസ്, ഡിനി ഡേവിഡ്, സിസ്റ്റർ ടോംസി, ജീന ഡേവീസ് , വിനീത വിനോദ്, ചേർന്ന് നടത്തി.

ഈ അവധിക്കാല പ്രവർത്തനങ്ങൾ കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ഉണർവിനും കാരണമാകുകയും നവാനുഭവം സമ്മാനിക്കുകയും ചെയ്തു. ടീം വർക്ക് എന്ന വിഷയത്തെ ആസ്പദമാക്കി വീട്ടിലുള്ള എല്ലാ കുടുംബാംഗങ്ങളും ഒത്തൊരുമിച്ച് വീഡിയോ ഉണ്ടാക്കുക എന്ന തുടർ പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകുകയുണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page