ഇരിങ്ങാലക്കുട : വേളൂക്കര ബിജെപി മണ്ഡലം കമ്മറ്റിയംഗം സുരേഷ് കളത്തേരിക്ക് കുത്തേറ്റു. വേളൂക്കര പഞ്ചായത്തിലെ ഐക്കരക്കുന്ന് 156 ആം ബൂത്തിന് സമീപമായിരുന്നു ഇന്ന് 4 മണിക്ക് ശേഷം സംഭവം. അക്രമത്തിനു പുറകിൽ സി.പി.എം ക്രിമിനൽ സംഘം എന്ന് ബി.ജെ.പി പ്രസ്താവനയിൽ ആരോപിച്ചു.
സി പിഎം ഗുണ്ടകൾ സുരേഷിനെ കുത്തുകയും ബൂത്ത് തെരെഞ്ഞെടുപ്പ് ഓഫീസ് തകർക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഈ പ്രദേശത്ത് ഈ ഗുണ്ടകളുടെ സംഘർഷ സാധ്യത കണക്കിലെടുത്ത് ബിജെപി നേരത്തെ പോലീസിന് പരാതി നൽകിയിരുന്നു. പരാജയഭീതിപൂണ്ട സി പി എം കാപ്പ ചുമത്തിയ ക്രിമിനലുകളോടൊപ്പം ചേർന്ന് കൊലപാതക ശ്രമത്തിന് നേതൃത്വം നൽകുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് ബിജെപി നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. വേളൂക്കര പഞ്ചായത്തിൽ കോലോത്തുംപടിയിൽ നിന്നും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും ബിജെപി അറിയിച്ചു.
ബി ജെ പി നേതാക്കളായ കൃപേഷ് ചെമ്മണ്ട, ലോചനൻ അമ്പാട്ട്, സുഭീഷ് പി എസ്, അഖിലാഷ് വിശ്വനാഥൻ, ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, ജിതേഷ് മോഹൻ, ഷൈജു കുറ്റിക്കാട്ട്, കെ ആർ രഞ്ജിത്ത്, വി സി രമേഷ്, അജു കോച്ചേരി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


