ഇരിങ്ങാലക്കുട നഗരസഭയിലെ ലക്ഷങ്ങളുടെ കെട്ടിട നികുതി വെട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് – മുൻ സെക്രട്ടറിക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ കെട്ടിട നികുതി വെട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് എൽഡിഎഫ്. ഈ ആവശ്യം ഉന്നയിച്ച് എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭയ്ക്ക് മുന്നിൽ തിങ്കളാഴ്ച രാവിലെ പ്രതിഷേധ സമരം നടന്നു.

സിപിഐഎം ഏരിയ സെക്രട്ടറി മനോജ് കുമാർ ഉദ്ഘാടനം ചെയ്തു നഗരസഭ എൽ.ഡി.എഫ് പാർലിമെന്ററി പാർട്ടി നേതാവ് പി.വി ശിവകുമാർ അധ്യക്ഷത വഹിച്ചു. സി സി ഷിബിൻ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു .പ്രസാദ് സ്വാഗതവും അൽഫോൻസാ തോമസ് നന്ദിയും പറഞ്ഞു.

മുൻ സെക്രട്ടറിക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു. ഏകദേശം ഒരുകോടി രൂപയോളം കഴിഞ്ഞ കൊണ്ട് തട്ടിപ്പ് നടത്തിയതായാണ് വിവരം . കൃഷിവകുപ്പിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കഴിഞ്ഞ 11 വർഷം മുമ്പ് നഗരസഭയിൽ എത്തിയ ഉദ്യോഗസ്ഥനാണ് ഇതിനു പുറകിൽ . എങ്ങനെ ഈ ഉദ്യോഗസ്ഥന് ഒരേ തസ്തികയിൽ മാറ്റമില്ലാതെ ഇത്രയും കാലം തുടരുവാൻ സാധിച്ചതെന്നും ഇതിനു പുറകിൽ യുഡിഎഫിന്റെ ഒത്താശ ഉണ്ടെന്നും എൽഡിഎഫ് ആരോപണം.

യുഡിഎഫ് ഭരണത്തിന് കീഴിൽ ഉണ്ടായിരുന്ന നഗരസഭയിലെ ഈ ഈ തട്ടിപ്പ് ഇത്രയും നീണ്ടു പോയത് അതാതുകാലത്തെ ഭരണസമിതി ചെയർമാൻമാരുടെയും ചെയ്തുകൊടുത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും അറിവോടുകൂടിയാണെന്നും എൽഡിഎഫ് ആരോപിച്ചു . തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട് . ഈ തട്ടിപ്പ് പണമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിൽ കോൺഗ്രസ് ഉപയോഗിച്ചതെന്ന് ആരോപണവും എൽഡിഎഫ് ഉന്നയിച്ചിട്ടുണ്ട് .

LDF demands vigilance to investigate building tax evasion worth lakhs in Irinjalakuda Municipality

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page