കുടിവെള്ളക്ഷാമം ഉടൻ പരിഹരിക്കണമെന്ന് ബി.ജെ.പി

ഇരിങ്ങാലക്കുട : നഗരത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും നഗരസഭയുടെ ഹൃദയഭാഗമായ ഷണ്മുഖം കനാൽ പരിസരത്ത് കഴിഞ്ഞ 14 ദിവസങ്ങളായി കുടിവെള്ളമെത്താത്തതിൽ ബിജെപി ജില്ലാ ഓഫീസിലേക്കും എംപി ഓഫീസിലേക്കും സമീപവാസികൾ നൽകിയ പരാതിയിൽ ബിജെപിയുടെ മണ്ഡലം നേതാക്കൾ ഷണ്മുഖം കനാൽ പരിസരത്ത് എത്തുകയും കുടിവെള്ളം കിട്ടാത്ത വീടുകളിൽ സന്ദർശനം നടത്തി അവരുടെ പരാതി കേൾക്കുകയും അടിസ്ഥാന ആവശ്യങ്ങൾക്കുള്ള വെള്ളം വിതരണം ചെയ്യുകയും ചെയ്തു.

15 വർഷക്കാലമായി കുടിവെള്ള ക്ഷാമം ഇവിടെ നിലനിൽക്കുന്നതായി സ്ഥലവാസികൾ പറയുന്നു. ഇതിന് ഒരു ശാശ്വത പരിഹാരം കണ്ടെത്താൻ ഇവിടെ ഭരിച്ചുകൊണ്ടിരിക്കുന്ന ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ല. ആയതിനാൽ തൃശ്ശൂർ പാർലമെൻറ് എം പി സുരേഷ് ഗോപിയ്ക്ക് പരാതി നൽകിയത്.

സമീപവാസികളെ കണ്ടതിനു ശേഷം വാട്ടർ അതോറിറ്റി ഓഫീസിൽ എത്തി അവിടുത്തെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കാമെന്ന് ബിജെപി നേതാക്കൾക്ക് അവർ ഉറപ്പു നൽകി.

ബിജെപി മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ്, ജില്ലാ സെക്രട്ടറി അഖിലാഷ് വിശ്വനാഥൻ, സംസ്ഥാന കമ്മിറ്റി അംഗം സുബീഷ് പി എസ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട്, മുൻസിപ്പൽ പ്രസിഡണ്ട് ലിഷോൺ ജോസ്, ബാബുരാജ്, റീജ, രതീഷ്, ഹരി, അജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page