എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ചാലക്കുടി റേഞ്ചിന്റെ നേതൃത്വത്തിൽ ഫോറസ്ട്രി ക്ലബ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ അജിത കെ.സി അദ്ധ്യക്ഷത വഹിച്ചു. സ്കൂളിന്റെ കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

ചാലക്കുടി സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ശോഭൻ ബാബു. കെ.ബി മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് ഭരത് കുമാർ. പി ആശംസകൾ അർപ്പിച്ചു. സ്കൂളിലെ ഫോറസ്ട്രി ക്ലബ്ബ് കോ.ഓർഡിനേറ്റർ ഡോ. രാഗേഷ്.എസ് ആർ സ്വാഗതവും, കുമാരി ആർദ്ര സജീവ് നന്ദിയും രേഖപ്പെടുത്തി.

ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയുടെ ഭാഗമായി ക്ലബ്ബ് ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിൽ നാട്ടുമാവിൻ തൈ നട്ടു. ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് വനമഹോത്സവത്തോടനുബന്ധിച്ച് തൃശൂർ ജില്ലയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page