എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; അഭിനന്ദനങ്ങൾ നേടി ” അംബേദ്കർ നൗ ആൻ്റ് ദെനും ” ഇത്തിരി നേരവും “

ഇരിങ്ങാലക്കുട : രാജ്യത്തെ ജാതിയാഥാർഥ്യങ്ങൾ പകർത്തിയ ജ്യോതി നിഷയുടെ ” അംബേക്ദർ നൗ ആൻ്റ് ദെനും ” നഷ്ടപ്രണയത്തിൻ്റെ വീണ്ടെടുക്കലിൻ്റെ കഥ പറഞ്ഞ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ” ഇത്തിരി നേരവും ” എഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആറാം ദിനത്തിൽ ചലച്ചിത്രാസ്വാദകരുടെ അഭിനന്ദനങ്ങൾ എറ്റുവാങ്ങി.

പ്രദർശനന്തരം നടന്ന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം പ്രൊഫ മൂവിഷ് മുരളി , മാഗസിൻ എഡിറ്റർ അർച്ചന വിജയകുമാർ, മുൻ എഡിറ്റർ ദയ എ ഡി , മുൻ യുയുസി ദിമിത്രയോഗ് കെ എസ് എന്നിവർ ചേർന്ന് ജ്യോതി നിഷയെയും ഗ്രാമിക സാംസ്കാരിക വേദി പ്രസിഡണ്ട് പി കെ കിട്ടൻമാസ്റ്റർ പ്രശാന്ത് വിജയിനെയും ആദരിച്ചു

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒരുക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എഴാം ദിനത്തിൽ മാസ് മൂവീസിൽ രാവിലെ 10 ന് ” അംബ്രോസിയ ” , 12 ന് ” സത്യപുല്ല് ” , വൈകീട്ട് 6 മണിക്ക് റോട്ടറി മിനി എസി ഹാളിൽ നോർവീജിയൻ ചിത്രമായ ” സെൻ്റിമെൻ്റൽ വാല്യു ” വും പ്രദർശിപ്പിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page