ക്രൈസ്റ്റ് കോളേജിൽ നവംബർ 2, 3 തീയതികളിൽ അന്താരാഷ്ട്ര സെമിനാർ

ഇരിങ്ങാലക്കുട : നവംബർ 2, 3 തീയതികളിലായി ‘പ്രതിരോധം, ശബ്ദം, ചേർത്ത് നിർത്തൽ: ഓരം ചേർക്കപ്പെട്ടവരുടെ കഥകളുടെ പുനർവായന’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ് കോളേജിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. കോളേജിലെ വനിതാ വികസന സെൽ, ദിശ സംഘടനയുടെ അക്കാഡമിക് ആൻ്റ് റിസർച്ച് വിങ്ങുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

രണ്ടു ദിവസത്തെ സെമിനാർ ഉന്നത വിദ്യാഭ്യാസ – സാമൂഹൃനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സെൻ്റർ ഫോർ വിമൻ സ്റ്റഡീസ്, ന്യൂഡൽഹി മുൻ ഡയറക്ടർ ഡോ. ഇന്ദു അഗ്നിഹോത്രി മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് രണ്ടു ദിവസങ്ങളിൽ ‘അരികുവത്കരണവും ചരിത്ര നിർമ്മിതിയും’, ‘കേരളത്തിന് ഒരു മാധ്യമ നയം ആവശ്യമോ’ എന്നീ വിഷയങ്ങളിൽ വിദഗ്ദരടങ്ങുന്ന പാനൽ ചർച്ച നടക്കും.



സമാന്തര സെഷനുകളിലായി രണ്ടു ദിവസം വിഷയ സംബന്ധിയായ 200 ൽ അധികം പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടും. ഇന്ത്യക്കകത്തും പുറത്തും നിന്നുമായി 300ൽ അധികം പ്രതിനിധികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. കൽകി സുബ്രമണ്യം, ദീപ വാസുദേവൻ, ടി.കെ ആനന്ദി, ദിനു വെയിൽ, ആരതി പി എം, മിനി സുകുമാർ എന്നിവർ പങ്കെടുക്കുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page