പുസ്തകചർച്ചയും സമാദരണവും നടത്തി

ഇരിങ്ങാലക്കുട : സംഗമസാഹിതി മഹാത്മാഗാന്ധി ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൃഷ്ണകുമാർ മാപ്രാണത്തിന്റെ രണ്ടാം വരവ് എന്ന നോവലിന്റെ ചർച്ച, ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷക്കീല ടീച്ചർ, ശ്രീലക്ഷ്മി മനോജ് എന്നിവരെ ആദരിക്കൽ, കവിയരങ്ങ് എന്നിവ നടത്തി.

സംഗമ സാഹിതി പ്രസിഡണ്ട് ജോസ് മഞ്ഞില അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഭരതൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഇരിങ്ങാലക്കുട ബാബുരാജ്, അഡ്വ. കെ.ജി. അജയകുമാർ, കെ.ബി. രാജു മാസ്റ്റർ, വി.വി. ശ്രീലത , രാജീവ്, രാധാകൃഷ്ണൻ വെട്ടത്ത്, ലേഖ പി, കാട്ടൂർ രാമചന്ദ്രൻ, ആന്റണി കൈതാരത്ത്, സുധാകരൻ കെ, എ.വി. കൃഷ്ണകുമാർ, അരുൺ ഗാന്ധിഗ്രാം, സലി കെ.എസ്, ഷൈജൻ,ലത എം.എസ്. എന്നിവർ സംസാരിച്ചു.

കവി സുഭാഷ് പോണോളി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. കവിയരങ്ങിൽ പ്രൊഫ. വി.കെ. ലക്ഷ്മണൻ നായർ, ഗീത എസ്. പടിയത്ത്, കെ. വേണുഗോപാൽ, ആന്റണി കൈതാരത്ത്, രാധാകൃഷ്ണൻ കിഴുത്താണി, സുമിഷ കെ.എസ്, സിന്റി സ്റ്റാൻലി, വിജയൻ ചിറ്റേക്കാട്ടിൽ, സിന്റ സേവി, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page