ആളൂർ ഗ്രാമ പഞ്ചായത്ത് ദശദിന നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു

കല്ലേറ്റുംകര : ആളൂർ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ദശദിന നീന്തൽ പരിശീലന ക്യാമ്പ് സമാപിച്ചു. 2024-25 വാർഷിക പദ്ധതി ഉൾപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്. നീന്താൻ അറിയാത്ത എല്ലാ കുട്ടികളെയും പഠിപ്പിക്കുക ഇതുവഴി പഞ്ചായത്തിലെ കുട്ടികൾ 100% ജലസാക്ഷരത കൈവരിക്കുക എന്ന മാതൃകാപരമായ ലക്ഷ്യമാണ് പദ്ധതി കൊണ്ട് ഉദ്ദ്യേശിക്കുന്നത്.

കല്ലേറ്റുംകരയിലെ കേരള ഫീഡ്സിനു സമീപമുള്ള പന്തലിചിറയിലാണ് പരിശീലനം നൽകിയത്. നിരവധിപേരെ നീന്തൽ പഠിപ്പിച്ച കൊമ്പിടിഞ്ഞാമാക്കലിലെ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഓണ അവധി ദിസങ്ങളിൽ 10 ദിവസം മുടങ്ങാതെ കുട്ടികൾ പരിശീലിക്കുകയും സഹായമില്ലാതെ നീന്താൻ പ്രാപ്തരാവുകയും ചെയ്തു. കുട്ടികളോപ്പംവന്നിരുന്ന രക്ഷിതാക്കളിൽ അമ്മമാരും ഈ അവസരം ഉപയോഗിച്ച് നീന്തുവാൻ പഠിച്ചു.

എല്ലാ കുട്ടികൾക്കും നീന്തുവാൻ പഠിക്കുന്നതിന് ഈ വർഷം തന്നെ ക്രിസ്മസ് അവധിയിൽ വീണ്ടും അവസരം ഒരുക്കുമെന്ന് ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അറിയിച്ചു. കഴിഞ്ഞ 10 ദിവസവും പരിശീലന സമയങ്ങളിൽ കുട്ടികളോടൊപ്പം പ്രസിഡന്റും, വൈസ് പ്രസിഡന്റ് രതി സുരേഷ്, മെമ്പർമാരായ ഷൺമുഖൻ, ഓമന എന്നിവർ പരിശീലകർക്കൊപ്പം ഉണ്ടായിരുന്നു.

സമാപന യോഗത്തിൽ പ്രിസിഡന്റ് കെ.ആർ. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, വാർഡ് മെമ്പർമാരായ ഓമന ജോർജ് . പി.സി. ഷൺമുഖൻ, മേരി ഐസക് , ടി.വി.ഷാജു, കെ.ബി. സുനിൽ എന്നിവർ പങ്കെടുത്തു. ആശ പ്രവർത്തകരായ സന്ധ്യ സദു , വ്യന്ദ അജയൻ എന്നിവർ മുടങ്ങാതെ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ ഭാഗമായി സേവനം നൽകി. എല്ലാ ദിവസവും കുട്ടികൾക്ക് പാലും മുട്ടയും നൽകിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page