കെ.എസ്.ഇ ലിമിറ്റഡ് അറുപത് വർഷങ്ങൾ പിന്നിടുന്നു – വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഖില കേരള ക്ഷീര കർഷക സെമിനാർ ശനിയാഴ്ച

ഇരിങ്ങാലക്കുട : കേരളത്തിലെ ക്ഷീരകാർഷിക മേഖലയിൽ ഗുണമേന്മയുള്ള കാലിത്തീറ്റ ഉൽപ്പാദിപ്പിച്ചുകൊണ്ട് കെ.എസ്.ഇ ലിമിറ്റഡ് അറുപത് വർഷങ്ങൾ പിന്നിടുകയാണ്. ഇരിങ്ങാലക്കുട ആസ്ഥാനമായ കമ്പനിയുടെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് അഖില കേരള ക്ഷീര കർഷക സെമിനാർ ഇരിങ്ങാലക്കുട എം.സി.പി ഇന്റർനാഷ്ണൽ കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. തുടർന്ന് 28 സെപ്റ്റംബർ 2024 ശനിയാഴ്ച കമ്പനിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ആയിരത്തിഞ്ഞറൂലധികം ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തുകൊണ്ടുള്ള റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കപ്പെടുന്നു.



കമ്പനി അങ്കണത്തിൽ 4.30ന് ചേരുന്ന പൊതുസമ്മേളനത്തിൽ കമ്പനിയുടെ ചെയർമാൻ ടോം ജോസ് ഐ.എ.എസ് (റിട്ടയേർഡ്) അദ്ധ്യക്ഷത വഹിക്കുകയും, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ആർ.ബിന്ദു മുഖ്യാതിഥിയായിരുന്നു സമ്മേളനത്തിൻ്റെ സമാപനത്തോടുകൂടി സ്റ്റീഫൻ ദേവസ്സി നയിക്കുന്ന സംഗീത നിശ ഉണ്ടായിരിക്കും.

സോൾവെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന പത്രസമ്മേളനനത്തിൽ കെ.എസ്.ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എം.പി. ജാക്സ‌ൺ, എക്സിക്യൂട്ടീവ് ഡയറക്ടർ പോൾ ഫ്രാൻസിസ് , ജനറൽ മാനേജർ എം അനിൽ , അസി. ജനറൽ മാനേജർ (എച്ച് ആർ) എം പി അനിൽകുമാർ എന്നിവർ പങ്കെടുത്തു.



1963-ൽ, കേരള സോൾവെൻ്റ് എക്‌സ്‌ട്രാക്ഷൻസ് ലിമിറ്റഡ് കേരളത്തിലെ ആദ്യത്തെ സോൾവെൻ്റ് എക്‌സ്‌ട്രാക്ഷൻ പ്ലാൻ്റ് സ്ഥാപിച്ചു, തീറ്റ ഉൽപ്പാദനത്തിനപ്പുറം, കെഎസ്ഇ അതിൻ്റെ പ്രവർത്തനങ്ങൾ പാൽ സംഭരണത്തിലേക്കും സംസ്കരണത്തിലേക്കും വൈവിധ്യവൽക്കരിച്ചു, കേരളത്തിലെ വിവിധ ജില്ലകളിൽ കെഎസ് മിൽക്ക്, കെഎസ് നെയ്യ്, വെസ്റ്റ ഐസ്ക്രീം തുടങ്ങിയ നല്ല സ്വീകാര്യതയുള്ള ബ്രാൻഡുകൾ അവതരിപ്പിച്ചു. ഈ വൈവിധ്യവൽക്കരണം കമ്പനിയുടെ അഡാപ്റ്റബിലിറ്റിയെയും വികസിച്ചുകൊണ്ടിരിക്കുന്ന വിപണി ആവശ്യങ്ങളോടുള്ള പ്രതികരണത്തെയും അടിവരയിടുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page