ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് 11 കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി. കുടുംബ സംഗമം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് ജോപ്പി പി.ജെ അധ്യക്ഷത വഹിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും, സംസ്ഥാനതലത്തിൽ സംസ്ഥാന വനിത കമ്മീഷൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കരസ്തമാക്കിയ സെബി മാളിയെക്കലിനെയും ചടങ്ങിൽ ആദരിച്ചു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്തു, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി ചാർളി. മണ്ഡലം പ്രസിഡണ്ട് അബ്ദുൽ ഹഖ് മാസ്റ്റർ , നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, നഗരസഭാ കൗൺസിലർ എം ആർ ഷാജു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് സനൽ കല്ലുക്കാരൻ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി പി എ ഷഹീർ, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡണ്ട് റൈഹാൻ ഷഹീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാരായ ശരത്ദാസ് കെ,ജോമോൻ മണാത്ത്, ബൂത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് പാവറട്ടി എന്നിവർ ആശംസകൾ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive