ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ നൈപുണി വികസന കേന്ദ്രങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിർവ്വഹിച്ചു. സംസ്ഥാനത്ത് നൈപുണി വികസനത്തിന് വ്യാപകമായ വിധത്തില്‍ പ്ലാറ്റ്‌ഫോമുകള്‍ സൃഷ്ട്രിക്കുക എന്ന ഉദ്യേശം മുന്‍നിര്‍ത്തി നിരവധി തൊഴിലധിഷ്ഠിത പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് മുന്നോട്ട് പോവുകയാണ് സര്‍ക്കാരെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പറഞ്ഞു.
കേരളത്തെ ഒരു നവവൈഞ്ജാനിക സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നൈപുണിയും വൈദ്യഗ്ദവും നൽകി മേഖലകൾ മുന്നോട്ട് വെയ്ക്കുന്ന തൊഴിൽ അവസരങ്ങൾക്ക് സധൈര്യം കടന്ന് ചെല്ലാൻ കേരളത്തിലെ യുവാക്കളെ സജ്ജരാക്കുക എന്ന ഉത്തരവാദിത്യമാണ് സർക്കാർ ഇത്തരം പ്ലാറ്റ്ഫോമുകളിലൂടെ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിശീലനവും ലഭിക്കുക എന്നത് വൈജ്ഞാനിക സമൂഹത്തിൽ അത്യന്താപേക്ഷിതമാണെന്നും അറിവിൻ്റെയും വൈദഗ്ദ്യത്തിന്റെയും ആത്മവിശ്വാസത്തിൽ കൂട്ടികൾ സ്വയം മുന്നേറണമെന്നും മന്ത്രി കൂട്ടിചേർത്തു.
തൃശ്ശൂര്‍ ജില്ലയില്‍ 19 എസ്.ഡി.സി കളിലായി ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നീണ്ട് നില്‍ക്കുന്ന 23 കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഇതില്‍ ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ ആരംഭിച്ചിട്ടുള്ളത് ഇലട്രിക് വെഹിക്കിള്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, ഇന്റീരിയര്‍ ലാന്‍ഡ്‌സ്‌കേപ്പര്‍ എന്നീ കോഴ്‌സുകളാണ്.
15 വയസ്സ് മുതല്‍ 25 വയസ്സ് വരെയുള്ള പത്താം തരം പാസായവര്‍ക്ക് കോഴുസുകളില്‍ സൗജന്യമായി പ്രവേശനം നേടാം. അവധി ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍ ഉണ്ടായിരിക്കുക. ഒരു കോഴ്‌സില്‍ 25 പേര്‍ക്കാണ് സീറ്റുകള്‍ ഉണ്ടായിരിക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.വി.എസ് പ്രിന്‍സ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തൃശൂർ എസ്. എസ്. കെ. ഡി.പി.ഒ കെ.ബി ബ്രിജി പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ വിശിഷ്ടാത്ഥിയായി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക പള്ളിപ്പുറത്ത്, പി.ടി.എ പ്രസിഡന്റ് പി.കെ.അനില്‍കുമാര്‍ , ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ ബിന്ദു. പി.ജോണ്‍, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ കെ.ആര്‍.ഹേന , ഹൈസ്‌കൂള്‍ പ്രധാന അദ്ധ്യാപിക കെ.എസ്.സുഷ, ഇരിങ്ങാലക്കുട ജി.എല്‍. പി.എസ് പ്രധാന അദ്ധ്യാപിക പി.ബി.അസീന, എസ്.ഡി.സി കോഡിനേറ്റര്‍ കെ.ദീപിക രാജ്, എസ്.എസ്.കെ.ഡി. പി.സി എന്‍. ജെ ബിനോയ്, ബി.ആർ. സി.ബി.പി.സി, കെ.ആര്‍. സത്യപാലന്‍ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive