ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൂടൽമാണിക്യം ദേവസ്വം കൊട്ടിലാക്കൽ പറമ്പിൽ ഫല വൃക്ഷത്തൈകൾ നട്ടു. ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി മാവിൻതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.
പ്ലാസ്റ്റിക്ക് മലിനീകരണത്തിന് അറുതി വരുത്തുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ദേവസ്വം പരിസരങ്ങളും പ്ലാസ്റ്റിക് മാലിന്യമുക്തമാകാൻ ശ്രമങ്ങൾ ആരംഭിച്ചതായി ആദ്ദേഹം പറഞ്ഞു.
കൂടൽമാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഡോ. മുരളി ഹരിതം , കെ ബിന്ദു ദേവസ്വം ജീവനക്കാർ , ഭക്ത ജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഭരണസമിതി ങ്ങൾ അഡ്വ കെ ജി അജയകുമാർ സ്വാഗതവും, അഡ്മിനിനിസ്ട്രേറ്റർ ഇൻ ചാർജ് രാധേഷ് നന്ദിയും പറഞ്ഞു. ഫല വൃക്ഷങ്ങളായ മാവ് , പ്ലാവ് , നെല്ലി റംബുട്ടാൻ എന്നിവയാണ് നട്ടത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive