ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന് കേരള സ്റ്റാർട്ട് അപ്പ് മിഷൻ്റെ ടോപ് പെർഫോമർ അവാർഡ്

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം വിലയിരുത്തി കേരള സ്റ്റാർട്ട് അപ്പ് മിഷൻ നൽകുന്ന ടോപ് പെർഫോമർ പുരസ്കാരം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിന്. ഐ ഇ ഡി സി അക്ക്രഡിറ്റേഷൻ ഫ്രെയിം വർക്ക് പ്രകാരം 2022-23 വർഷത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് പുറത്തിറക്കിയ റാങ്കിംഗിലാണ് ക്രൈസ്റ്റ് ഈ നേട്ടം കരസ്ഥമാക്കിയത്.

വിദ്യാർഥികളിലെ സംരംഭകത്വ ആഭിമുഖ്യം വളർത്താൻ ലക്ഷ്യമിട്ട് വിവിധ പരിശീലന പരിപാടികൾ, മത്സരങ്ങൾ, ബൂട്ട് ക്യാമ്പുകൾ, സംരംഭകരുമായുള്ള ആശയ വിനിമയ അവസരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചതിലെ മികവിൻ്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. . സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനമാണ് ക്രൈസ്റ്റ് കരസ്ഥമാക്കിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page