ഭാരതീയ വ്യാപാരി വ്യവസായി സംഘം (BVVS) തൃശ്ശൂർ ജില്ല പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുടയിൽ നടന്നു, ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : ഭാരതീയ വ്യാപാരി വ്യവസായി സംഘം തൃശ്ശൂർ ജില്ല പ്രതിനിധി സമ്മേളനം ഇരിങ്ങാലക്കുട ഭാരതീയ കലാക്ഷേത്രത്തിൽ നടന്നു. ജില്ലാ പ്രസിഡണ്ട് വെള്ളാട്ട് രഘുനാഥിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം രാഷ്ട്രീയ സ്വയംസേവക സംഘം തൃശ്ശൂർ വിഭാഗ് സംഘചാലക് കെ എസ് പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ആർഎസ്എസിന്റെ ശതാബ്ദി വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിവരിച്ചു.

ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തന പദ്ധതികളെക്കുറിച്ചും BVVS സംസ്ഥാന ജനറൽ സെക്രട്ടറി എസ് സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ജില്ലാ ഭാരവാഹികളായി കെ ബി സന്തോഷ് തൃശൂർ പ്രസിഡണ്ടും, ജയൻ വിസ്മയ ജനറൽ സെക്രട്ടറിയും, സേതുരാജ് വരവൂർ ട്രഷറുമായി 19 അംഗ ജില്ലാ സമിതിയെയും സംസ്ഥാന ജനറൽ സെക്രട്ടറി പ്രഖ്യാപിച്ചു. ജയൻ വിസ്മയ സ്വാഗതവും, സി വി പ്രേംകുമാർ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page