ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൻറെ കിഴക്കേ നടയിൽ ആലിനോട് ചേർന്നുള്ള കൈമുക്ക് മഠം മേൽക്കൂര ഭാഗികമായി കത്തി നശിച്ചു. ചൊവാഴ്ച രാവിലെ ആറു മണിയോടെയാണ് ഓട് മേഞ്ഞ വീടിൻ്റെ 2 മുറികളിലെയും, ഹാളിൻ്റെയും മേൽക്കൂര ഭാഗികമായി കത്തി നശിച്ചു. പ്രസ്തുത കെട്ടിടത്തിൽ ഒരു ഭാഗത്ത് യജുർവേദ പാഠശാലയുടെ താത്കാലിക മെസ്സും, ഒരു ഭാഗത്ത് സരസ്വതി ഫ്ലവര്സ് എന്ന സ്ഥാപനവും, ജ്യോതിഷാലയവും പ്രവർത്തിക്കുന്നു. ഇവക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. തീപിടിത്ത കാരണം അവ്യക്തമാണ്.
മുറിയിലെ ജനാലകൾ, കതക്, തടി അലമാര കുറച്ചു വസ്ത്രങ്ങൾ, 2 ഫാൻ, ഫ്രിഡ്ജ് എന്നിവയും തീപിടിത്തത്തിൽ കത്തി നശിച്ചു. ഇരിങ്ങാലക്കുട അ ഗ്നിരക്ഷാ സേന ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ അണച്ച് കൂടുതൽ നാശ നഷ്ടങ്ങൾ ഒഴിവാക്കി.
ഉദ്ദേശം 150000 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിഷാദിൻ്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മാര് ആയ രാധാകൃഷ്ണൻ, ലൈജു, സുമേഷ്, കൃഷ്ണരാജ്, അനൂപ്, ഹോം ഗാർഡ് മൃത്യുഞ്ജയൻ എന്നിവരാണ് അഗ്നിശമന പ്രവർത്തനത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive