
ഇരിങ്ങാലക്കുട : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും നിക്ഷേപതുക തിരിച്ചു നൽകുന്നതിനും വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഇതിനായി ഇ. ഡി അടക്കമുള്ള എല്ലാ അന്വേഷണ ഏജൻസികളുമായും പൂർണ്ണമായും സഹകരിക്കുമെന്നും കരുവന്നൂർ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കരുവന്നൂർ ബാങ്ക് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയ ആസ്‌തികളും തുകയും ബാങ്കിന് കൈമാറുമെന്ന ഇ.ഡി യുടെ പ്രസ്താവനയെ അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി സർവാത്മതാ സ്വാഗതം ചെയ്യുന്നു. കണ്ടു കെട്ടിയ 128 കോടി തുകയിൽ 126 കോടി രൂപയുടെ ഭൂമിയും ബാക്കി 2 കോടി രൂപ ബാങ്ക് അക്കൗണ്ടുകളിലെ പണവും വാഹനങ്ങളുമാണ്. ഇതാണ് ഇ.ഡി ബാങ്കിന് കൈമാറാമെന്ന് പറയുന്നത്.
ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ വിളിച്ചു വരുത്തി ഇ.ഡി ഇതറിയിച്ചിരുന്നു എന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാപരമല്ല. ഇതു വരെ ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയെ ഇ.ഡി വിളിച്ചു വരുത്തി പറയുകയോ രേഖമൂലം ഈ കാര്യം അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ അറിയിക്കുകയോ ചെയ്യ്തിട്ടില്ല
ഇ.ഡി കണ്ടുകെട്ടിയ ഭൂമികളിൽ പകുതിയിലധികവും ബാങ്കിൽ വായ്പകൾക്കായുള്ള ഈട് വച്ച ഭൂമികളായതിനാൽ നിലവിൽ തന്നെ അത് ബാങ്കിന്റെ ആസ്‌തികളായതിനാലും കണ്ടുകെട്ടിയ ഭൂമി ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് അപ്പീൽ കോടതികളിൽ ഇ.ഡി നടപടികൾക്കെതിരായി ഉടമകളുടെ കേസുകൾ നിലനിൽക്കുന്നതിനാലും ക്ലെയിം പെറ്റീഷനുകൾ നൽകുന്നതിന് ആവശ്യമായ നിയമ ഉപദേശവും നിയമ സംരക്ഷണവും അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് തേടേണ്ടതുണ്ട്.
കൂടാതെ കണ്ടുകെട്ടിയ ഭൂമി ക്ലെയിം പെറ്റിഷൻ നൽകി നൽകി ഏറ്റെടുത്ത് അപ്പീൽ കോടതികളിലെ കേസുകൾ തീർപ്പാക്കി നടപടികൾ പൂർത്തീകരിച്ച് വില്‌പന നടത്തി പണമാക്കി നിക്ഷേപകർക്ക് നൽകുവാൻ എടുക്കാവുന്ന കാലവിളംബത്തെ കുറിച്ചും കമ്മിറ്റിക്ക് ആശങ്കകളുണ്ട്.
എങ്കിലും അനുകൂലമായ നിയമോപദേശവും നിയമ സംരക്ഷണവും ഉറപ്പാക്കുന്ന മുറക്ക് എത്രയും വേഗം കണ്ടു കെട്ടിയ വസ്‌തുവഹകൾ ഏറ്റെടുത്ത് നിക്ഷേപകർക്ക് നിക്ഷേപതുക മടക്കി നൽകുന്നതി നായുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭരണസമിതി അറിയിക്കുന്നു.
നാളിതുവരെ നിക്ഷേപകർക്ക് അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റി വന്നതിനു ശേഷം 143.47 കോടി രൂപ മുതൽ, പലിശ ഇനങ്ങളിലായി തിരികെ നൽകിയിട്ടുണ്ട്. കൂടാതെ കുടിശ്ശിക ആയ ലോണുകളിൽ നിന്നും 128.62 കോടി രൂപ പിരിച്ചെടുക്കുവാനും കഴിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive