‘പച്ചക്കുട’യ്ക്കു കീഴിൽ പൂമംഗലം–പടിയൂർ സമഗ്ര കോൾ കൃഷിവികസന പദ്ധതിക്ക് തുടക്കം

ഇരിങ്ങാലക്കുട : പച്ചക്കുട സമഗ്ര കാർഷികവികസന പരിപാടിയുടെ ഭാഗമായ പൂമംഗലം പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി നിർമ്മാണോദ്ഘാടനം ഉന്നതവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിച്ചു.

കാർഷിക പ്രധാന മണ്ഡലമായ ഇരിങ്ങാലക്കുടയിൽ തരിശു കിടക്കുന്ന കൃഷിഭൂമിയിലെല്ലാം അടിസ്ഥാനസൗകര്യങ്ങളോടെ കൃഷി ഉറപ്പാക്കാൻ നമുക്ക് സാധിക്കുമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ‘പച്ചക്കുട’ പദ്ധതിയുടെ ഭാഗമായി നാം ഏറ്റെടുത്ത പൂമംഗലം പടിയൂർ സമഗ്ര കോൾ കൃഷി വികസന പദ്ധതി ഇക്കാര്യത്തിൽ മാതൃകയായി ഉയർന്നുവരും – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പടിയൂർ പൂമംഗലം പാടശേഖരത്തിൽ 1.3 കിലോമീറ്റർ ബണ്ട് റോഡ്, രണ്ട് സ്ലൂയിസുകൾ, മനക്കൽ കോൾപാടത്ത് 50 എച്ച്.പി പമ്പ് സെറ്റ്, എടക്കുളം പടിഞ്ഞാറെ പാടശേഖരത്തിൽ 20 എച്ച്. പി പമ്പ് സെറ്റ്, പതിനൊന്നാം ചാൾ മേഖലയിൽ അഞ്ച് എച്ച്.പി മോണോബ്ലോക്ക് പമ്പ് സെറ്റ്, ഷണ്മുഖം കനാലിൽ വി.സി.ബി കം സ്ലൂയിസ് ട്രാൻസ്‌ഫോർമർ തുടങ്ങിയവ ഉൾപ്പെട്ട സമഗ്രപദ്ധതിയാണ് ഇതെന്നും മന്ത്രി ഡോ. ബിന്ദു വിശദമാക്കി.

ഇരിങ്ങാലക്കുട എം എൽ എയും ഉന്നത വിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദുവിന്റെ സമഗ്ര കാർഷിക വികസന പദ്ധതിയായ ‘പച്ചക്കുട’യിൽ ഉൾപ്പെടുത്തി മൂന്ന കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന പദ്ധതിയാണ് പൂമംഗലം പടിയൂർ കോൾ വികസനം പദ്ധതി. പൂമംഗലം- പടിയൂർ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഏകദേശം 240 ഹെക്ടറോളം വിസ്‌തൃതി വരുന്ന പൂമംഗലം- പടിയൂർ കോൾ മേഖലയുടെ വികസനമാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. ഇതേ മാതൃകയിൽ 3 കോടി രൂപ ചിലവിൽ ആരംഭിക്കുന്ന വെള്ളാനി പുളിയംപാടം സമഗ്ര കാർഷിക വികസന പദ്ധതിയും ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുധീഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. പി കണ്ണൻ അധ്യക്ഷത വഹിച്ചു.

കൃഷി ഓഫീസർ സി എം റുബീന പദ്ധതി വിശദീകരിച്ചു. വെള്ളാങ്കല്ലൂർ ഡിവിഷൻ ജില്ലാ പഞ്ചായത്ത് അംഗം ഷക്കീല ടീച്ചർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമ രാമൻ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിതിൻ ഗോപി, പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഗി ഗിരീഷ്, ഈശ്വരി ജയൻ, ഹജീബ് കെ വി, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. Poomangalam-Padiyur Comprehensive Coal Farming Development Project launched under ‘Pachakkuda’

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page