സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ജിജി ടീച്ചർക്ക് യാത്രയയപ്പ് നൽകി

ഇരിങ്ങാലക്കുട : സെന്റ് മേരിസ് ഹയർ സെക്കണ്ടറി സ്കൂളിൽ 26 വർഷകാലം ബോട്ടണി അധ്യാപക ആയിരുന്ന ജിജി ടീച്ചർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം കത്തിഡ്രൽ വികാരി റവ.ഡോ.ഫാ. ലാസർ കുറ്റിക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ആൻസൻ . ഡൊമിനിക് പി. അധ്യക്ഷത വഹിച്ചു.

പി.ടി.എ.പ്രസിഡന്റ് ഷാജു ജോസ് ചിറയത്ത്, വൈസ് പ്രസിഡന്റ് ജോജോ വെള്ളാനിക്കാരൻ, സ്റ്റാഫ് സെക്രട്ടറി ഷാലി ടീച്ചർ, രജത ജൂബിലി പ്രോഗ്രാം കമ്മറ്റി കൺവീനർ ടെൽസൺ കോട്ടോളി,ഫൈനാൻസ് കൺവീനർ ലിoസൺ ഊക്കൻ എന്നിവർ സംസാരിച്ചു.

കേക്ക് മുറിച്ച് മധുരം പകർന്ന് പൊന്നാടയും മാലയും ബൊക്കെയും നൽകി വാദ്യമേളങ്ങളും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജിജി ടീച്ചർക്ക് യാത്രയയപ്പ് നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page