ഇരിങ്ങാലക്കുട : ചെമ്മണ്ട ശാരദാ ഗുരുകുലം, വിശ്വ സംസ്കൃത പ്രതിഷ്ഠാനം, സെൻട്രൽ സാൻസ് ക്രിറ്റ് യൂണിവേഴ്സിറ്റി ഡെൽഹി, ജനം ടി.വി എന്നിവകളുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്മണ്ട ശാരദ ഗുരുകുലത്തിൽ നവംബർ 1 മുതൽ 3 വരെ നടന്നു വന്നിരുന്ന മൂന്നു ദിവസത്തെ ആവാസീയക്യാമ്പ് സമാപിച്ചു. സംസ്കൃത വിവർത്തനത്തിനും, വാർത്തകൾ തയ്യാറാക്കാനും, വാർത്തകൾ വായിക്കുന്നതിനും വേണ്ട പരിശീലനം നൽകി.
സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി വി.സി ശ്രീനിവാസ വർഖേഡി, ഭാരതീയഭാഷാസമിതി അധ്യക്ഷൻ ചമൂ കൃഷ്ണശസ്ത്രി മുതലായ ധാരാളം ഭാഷാവിചക്ഷണർ ക്ലാസ്സുകൾ എടുത്തു. സമാപന പരിപാടിയിൽ ലഘു ഉദ്യോഗഭാരതി സംസ്ഥാന ട്രഷറർ ഒ.എൻ.ജയൻ അധ്യക്ഷതവഹിച്ചു.
” മാധ്യമരംഗത്ത് സംസ്കൃതത്തിൻറെ സംഭാവനകൾ ” എന്ന വിഷയത്തിൽ ജനം ടി.വി. ചീഫ് എഡിറ്റർ ജി.കെ. സുരേഷ് ബാബു ഭാഷണം നടത്തി. സംസ്കൃതഭാരതി അഖിലേന്ത്യാ സെക്രട്ടറി ഡോ. പി. നന്ദകുമാർ മുഖ്യഭാഷണം നടത്തി. ഡോ. പി.കെ. ദീപക് രാജ് , വി.ജ്യോതിഷ്മയി, പി.ജി.ദിവ്യ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com