ഉമരിയ്യ 33-ാം വാർഷിക സനദ്‌ദാന സമ്മേളനം ഏപ്രിൽ 11,12 ന്

വള്ളിവട്ടം : വിദ്യാഭ്യാസ ജീവകാരുണ്യ സാമൂഹിക രംഗങ്ങളിൽ സ്‌തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചു വരുന്ന ഉമരിയ്യ സ്ഥാപനങ്ങളുടെ 33 ആം വാർഷിക സനദ് ദാന സമ്മേളനം ഏപ്രിൽ 11 12 തീയ്യതികളിൽ ബഹുമുഖ പദ്ധതികളോടെ പൂർത്തീകരിക്കുമെന്ന് സ്ഥാപന മേധാവികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മഹല്ല് ഖബർസ്ഥാൻ സിയാറത്ത്. മെഡിക്കൽ ക്യാമ്പ്. ആത്തിയ സംഗമം. മുതഅല്ലിം സമ്മിറ്റ് സമാപന സമ്മേളനം എന്നിങ്ങനെ വ്യത്യസ്‌തങ്ങളായ പദ്ധതികൾ ഉമരിയ്യഃ കാമ്പസ് ബ്രാലം വള്ളിവട്ടത്ത് സമ്മേളനത്തിനോടനുബന്ധിച്ച് നടക്കുന്നതാണ്.

ഏപ്രിൽ 10 വെള്ളിയാഴ്‌ച ഉമരിയ്യ ചെയർമാൻ സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം മഹല് കബർസ്ഥാൻ സിയാറത്തിന് നേതൃത്വം നൽകും. ബ്രാലം മഹല്ല് പ്രസിഡണ്ട് പി കെ അബ്ദുൽ ഖാദർ പൂവത്തും കടവിൽ പതാക ഉയർത്തൽ നിർവഹിക്കും.

ഏപ്രിൽ 11 രാവിലെ 10 മണിക്ക് വിവിധ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാരുടെ നിയന്ത്രണത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. അഡൽട്ട് കെയർ. മൾട്ടി ഡിസിപ്ലിനറി ഇടപെടലുകൾ കൗൺസലിങ് എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയതായി സ്വാഗത സംഘം അറിയിച്ചു.

ഏപ്രിൽ 11 വൈകീട്ട് 7 മണിക്ക് ആത്മിയ സംഗമം നടക്കും സംഗമത്തിന് പ്രദേശത്തെ പണ്ഡിത മഹത്തുക്കൾ നേതൃത്വം നൽകും. സമ്മേളനത്തിന്റെറെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ ഉൾപ്പെടുത്തി മുതഅല്ലിം സമ്മിറ്റ് ഏപ്രിൽ 12 ഞായർ വൈകീട്ട് 4 ന് നടക്കും.

വൈകീട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സമസ്‌ത സെക്രട്ടറി മുഹ്‌യിസുന്ന പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ ഉദ്ഘാടനം നിർവ്വഹിക്കും .

സ്ഥാപനത്തിൽ പഠനം പൂർത്തീകരിച്ച 100 വിദ്യാർത്ഥികൾക്ക് സമ്മേളന നഗരിയിൽ ബിരുദ ദാന ചടങ്ങ് സംഘടിപ്പിക്കും. ബിരുദ ദാനത്തിന് സമസ്‌ത പ്രസിഡണ്ട് റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമാപന സമ്മേളനത്തിൽ Dr മുഹമ്മദ് ഫാറൂഖ് നഈമി മുഖ്യ പ്രഭാഷണം നടത്തും.പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ ചേളാരി മുഖ്യ അതിഥികൾ ആയിരിക്കും കേന്ദ്ര മുശാവറ അംഗങ്ങൾ, സംഘടനാ നേതൃത്വം പണ്ഡിതന്മാർ ഉമറാക്കൾ. സ്ഥാപന മേധാവികൾ പങ്കെടുക്കും. കുഞ്ചിലം തങ്ങൾ സമാപന പ്രാർത്ഥന നിർവഹിക്കും

സമ്മേളനത്തിൻ്റെ മുഴുവൻ പദ്ധതികളുടെയും ഒരുക്കങ്ങൾ പൂർണമായതായി സ്വാഗതസംഘം ചെയർമാനും ഉമരിയ്യ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനുമായ സയ്യിദ് പി എം എസ് തങ്ങൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ഷമീർ ചുലൂർ (കൺവീനർ സ്വാഗത സംഘം), ഡോ. അൻവർ പട്ടാട്ട്, വി എം മുസ്‌തഫ മാസ്റ്റർ (ഖലീഫ ഉമർ ചാരിറ്റബിൾ സൊസൈറ്റി), എം എസ് ഷാജി മാസ്റ്റർ ( സെക്രട്ടറി ഉമരിയ്യ), സിദ്ദീഖ് കൊറ്റംകുളം (മൈന്ഡ് ഹബ്ബ് കൊടുങ്ങല്ലൂർ) എന്നിവരും വാർത്ത സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page