ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ ഇരുപതിയൊന്നാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് ഇരിങ്ങാലക്കുട താലൂക്ക് ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എം ജി ശിവദാസ് ഉദ്ഘാടനം നിർവഹിച്ചു. ഹോസ്പിറ്റൽ പ്രസിഡന്റ് എം പി ജാക്സൺ അധ്യക്ഷത വഹിച്ചു.
സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ സിസ്റ്റർ കൃസാന്ത് നഴ്സിംഗ് മാനേജർ മിനി ജോസ് എന്നിവർ ചേർന്നു പുതിയ ബാച്ച് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ നിർവ്വഹിച്ചു. സിസ്റ്റർ കൃസാന്ത് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.ഹോസ്പിറ്റൽ വൈസ് പ്രസിഡണ്ട് ഇ ബാലഗംഗധരൻ അസിസ്റ്റന്റ് നഴ്സിംഗ് മാനേജർ സിജി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
സംഗീത ആന്റോ സ്വാഗതവും വൈസ് പ്രിൻസിപ്പാൽ ജിന്നി ജോയ് നന്ദിയും പറഞ്ഞു. നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നിർവഹിക്കപെട്ടു. ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ ഡോക്ടർമാർ, ഡയറക്ടർമാർ,നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ, ഹോസ്പിറ്റൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
