ഇരിങ്ങാലക്കുട : ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിന് ” മയൂഖം ” എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വനിത ശിശു വികസനവകുപ്പുമായി ചേർന്ന് എല്ലാവർക്കും തുല്യം നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ് സംഘാടനം
ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി “സമത്വ ജ്വാല” തെളിയിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ജസീല എം സ്വാഗതം ആശംസിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ മിനി സണ്ണി, എസ് എം സി ചെയർമാൻ റാൽഫി വി വി, പിടിഎ വൈസ് പ്രസിഡന്റ് സുനിത രമേശൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീരേഖ കെ പി നന്ദി അറിയിച്ചു സംസാരിച്ചു.
ഭാരതീയ ചികിത്സാ വകുപ്പുമായി ചേർന്ന് ” സുഖദം ” സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പോട് കൂടി ” മയൂഖം” ആരംഭിച്ചു. സ്നേഹപൂർവ്വം വയനാടിനായി വിഭവസമാഹരണ മാതൃക പദ്ധതിയായ ” ദോത്തി ചലഞ്ച്”. സ്കൂളിലെ തയ്യൽ മെഷീൻ സൗകര്യം പ്രയോജനപ്പെടുത്തി വളണ്ടിയേഴ്സ് തോർത്തുകളുടെ അരിക് തുന്നിയാണ് വിൽപ്പന നടത്തിയത്.
“സമംശ്രേഷ്ഠം” പദ്ധതിയുടെ ഭാഗമായി ജെൻഡർ പാർലമെന്റ്, അടുക്കളത്തോട്ടം തയ്യാറാക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്യാമ്പിന്റെ ഭാഗമായി വോളണ്ടിയേഴ്‌സ് സംഘടിപ്പിച്ചു.
വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ധന്യ കെ ആർ, എൻഎസ്എസ് പി ഒ റോസ്മിൻ എ മഞ്ഞളി , അധ്യാപകരായ ഹേന കെ ആർ, അനി വി എ സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓഗസ്റ്റ്25 നു ക്യാമ്പ് സമാപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com