തൻ്റെ വൈദ്യ ശാസ്ത്രപരമായ അറിവിൽ നിന്നുമുണ്ടായ ആദായം ഗുരുദർശനത്തിൻ്റെ പ്രചരണത്തിനുവേണ്ടി മുഴുവനായി ഉപയോഗിച്ച മഹത് വ്യക്തിയാണ് സി. ആർ കേശവൻ വൈദ്യരെന്ന് സാഹിത്യകാരനായ സി. രാധാകൃഷ്ണൻ

ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മപ്രചാരകനും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകിയ സാംസ്‌കാരിക നായകനും വ്യവസായ പ്രമുഖനുമായിരുന്ന സി.ആർ കേശവൻ വൈദ്യരുടെ നൂറ്റി ഇരുപതാം ജന്മദിനവും എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ 60-ാം സ്ഥാപക ദിനവും ഇരിങ്ങാലക്കുട എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. ആലുവ അദ്വൈതാശ്രമം മഠാധിപതി ബ്രഹ്മശ്രീ ധർമ്മ ചൈതന്യാനന്ദസ്വാമികൾ അധ്യക്ഷത വഹിച്ചു. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രജ്ഞനും ചലച്ചിത്രകാരനുമായ സി. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

ശ്രീനാരായണ ദർശനം മുഴുവൻ ആവാഹിച്ചെടുത്ത വ്യക്തിത്വമാണ് സി. ആർ കേശവൻ വൈദ്യരുടേതെന്ന് ചടങ്ങിൽ അദ്ദേഹം പ്രസ്താവിച്ചു. തൻ്റെ വൈദ്യശാസ്ത്രപരമായ അറിവിൻ്റെ ഒരു ഉൽപ്പന്നം നാട്ടിൽ ഉപയോഗപ്പെടുത്താൻ വേണ്ടി പരിശ്രമിച്ചു. അതിൽ നിന്നുണ്ടായ ആദായം ഗുരുദർശനത്തിൻ്റെ പ്രചാരണത്തിനു വേണ്ടി മുഴുവനായി ഉപയോഗിച്ചു വെന്നും അദ്ദേഹം അഭിപ്രാ യപ്പെട്ടു.

പൾമണോളജിസ്റ്റും പ്രശസ്ത സാഹിത്യകാരനുമായ ഡോ. പി.സജീവ് കുമാർ സ്മാരക പ്രഭാഷണം നടത്തി. എസ്.എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.കെ രവി സ്വാഗതം ആശംസിച്ചു. എസ്.എൻ.ടി.ടി.ഐ റിട്ട.പ്രിൻസിപ്പാൾ ബീന ബാലൻ, എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൻ്റെ കറസ്പോണ്ടന്റ് മാനേജർ പി.കെ ഭരതൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ വൈദ്യരെക്കുറിച്ചുള്ള തങ്ങളുടെ ഓർമ്മകൾ പങ്കുവെച്ചു.

ഹയർ സെക്കൻഡറി വിദ്യാർഥിനിയായ കുമാരി വിഭ സുനിൽ കവിത ആലപിച്ചു. സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ ശ്രീനാരായണ ജയന്തി സാഹിത്യ ക്വിസ് മത്സരങ്ങളിൽ വിജയികളായ തനൂജ കൈലാസ്, ശ്രീഹരി ഷോൺ, ആത്മിക പി സനിൽ, മുഹമ്മദ്‌ ഷിഫാൻ, ശിവപ്രിയ എന്നിവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.

സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി അജിത കെ സി നന്ദി രേഖപ്പെടുത്തി. വൈദ്യർ സ്ഥാപിച്ച ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എൻ.ഹയർ സെക്കണ്ടറി സ്‌കൂൾ, എസ്.എൻ.ടി.ടി.ഐ, എസ്.എൻ.ഹൈസ്കൂൾ, എസ്.എൻ. എൽ.പി.സ്കൂൾ, എസ്.എൻ. പബ്ലിക് ലൈബ്രറി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ,ജീവനക്കാർ, പൂർവ്വ വിദ്യാർത്ഥികൾ, പി.ടി.എ അംഗങ്ങൾ മുതലായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page