ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്ര തിരുവുത്സവത്തോടനുബന്ധിച്ച് 2025 മെയ് 8 കൊടിയേറ്റം മുതൽ 18ന് രാത്രി കൊടിയിറങ്ങുന്നതുവരെ ഠാണാ മുതൽ കൂടൽമാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാര സ്ഥാപനങ്ങളേയും വിവിധ ഓഫീസുകളേയും. ക്ഷേത്രത്തിനു നാല് പരിസരത്തുമുള്ള വീടുകളേയും ഉൾപ്പെടുത്തികൊണ്ട് പ്രത്യേക ദീപാലങ്കാര മത്സരം നടത്തുന്നു.
ഏറ്റവും ആകർഷണീയമായി ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങൾക്കും വീടുകൾക്കും പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാം സമ്മാനം ലഭിച്ച വീട് ഉൾപ്പെടുന്ന റസിഡൻ്റ്സ് അസോസിയേഷനും ട്രോഫി നൽകുന്നതാണ്.
ശ്രീകൂടൽമാണിക്യം ദേവസ്വം നിശ്ചയിക്കുന്ന ജഡ്‌ജിംഗ് കമ്മിറ്റി മിറ്റി ആയിരിക്കും സമ്മാനർഹരെ നിശ്ചയിക്കുന്നത്. ജഡ്‌ജിംഗ് കമ്മിറ്റി തീരുമാനം അന്തിമമായിരിക്കും. ഒന്നാം സമ്മാനം 25.000 + എവർറോളിംഗ് ട്രോഫി രണ്ടാം സമ്മാനം 15,000 + ട്രോഫി മുന്നാം സമ്മാനം : 10,000 + ട്രോഫി. ഐ.സി.എൽ.ഫിൻകോർപ്പ് ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്.
പങ്കെടുക്കുന്നവർ നിർബന്ധമായും താഴെപറയുന്ന നമ്പറുകളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് – 9447026005, 9539131250, 9447442398
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

