97-മത് അക്കാദമി അവാർഡിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള സ്വിസ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” ക്വീൻസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് സ്ക്രീൻ ചെയ്യുന്നു

ചലച്ചിത്രം : 97-മത് അക്കാദമി അവാർഡിനുള്ള മികച്ച അന്താരാഷ്ട്ര ഫീച്ചർ ചിത്രത്തിനുള്ള സ്വിസ് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ” ക്വീൻസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് വൈകീട്ട് (മെയ് 1 വ്യാഴാഴ്ച ) സ്ക്രീൻ ചെയ്യുന്നു.

സംഘർഷഭരിതമായ 90 കളിലെ പെറുവിൽ നിന്നും കൗമാരക്കാരികളായ മക്കളോടൊപ്പം യുഎസിലേക്ക് കുടിയേറാൻ അമ്മ എലീന തീരുമാനിക്കുന്നു. യാത്രയ്ക്ക് മുമ്പ് അകന്ന് കഴിയുന്ന പിതാവ് കാർലോസുമായി ഇവർ ഒരുമിക്കുന്നു.. 2024 ലെ ബെർലിൻ അടക്കമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ചിത്രം അംഗീകാരങ്ങൾ നേടിയിരുന്നു. 104 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ഇന്ന് വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page