എസ്.എസ്.എൽ.സി – പ്ലസ് ടു വിജയം കൈവരിച്ചവരെ ആദരിച്ചു

ഇരിങ്ങാലക്കുട : ഈ വർഷത്തെ എസ്.എസ്.എൽ.സി – പ്ലസ് ടു വിജയം കൈവരിച്ച ഇരിങ്ങാലക്കുട നഗരസഭ വാർഡ് 29 ലെ എല്ലാ കുട്ടികളെയും ബി.ജെ.പി വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ആനന്ദപുരം ശ്രീ കൃഷ്ണ ഹൈസ്കൂൾ അദ്ധ്യാപകൻ സതീഷ് ഉദ്‌ഘാടനം നിർവഹിച്ചു. കൗൺസിലർ അമ്പിളി ജയൻ അധ്യക്ഷത വഹിച്ചു. കണ്ടേശ്വരം എൻ.എസ്.എസ് കരയോഗം ട്രഷറർ നന്ദകുമാർ, ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രമേശ്‌ അയ്യർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page