ഷോളയാർ ഡാം വ്യൂ പോയിന്റിൽ റോഡിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീണ വയോധികനെ അതിസാഹസികമായി രക്ഷപ്പെടുത്തി മലക്കപ്പാറ പോലീസ് സബ് ഇൻസ്പെക്ടർ ആസാദ്

മലക്കപ്പാറ : ഷോളയാർ ഡാം വ്യൂ പോയിന്റിൽ കുടുംബത്തോടൊപ്പം വിനോദസഞ്ചാരിയായി എത്തിയ കുന്ദംകുളം ആർത്താറ്റ് സ്വദേശി വാഴപ്പിള്ളി വീട്ടിൽ ജോസ് (65) ഷോളയാർ ഡാം വ്യൂ പോയിന്റിൽ നിന്ന് നിരീക്ഷിക്കവെ അബദ്ധത്തിൽ കാൽ വഴുതി, കൊക്കയിലേക്ക് വീണ് പതിനഞ്ചടിയോളം താഴെയുള്ള പാറയിടുക്കിൽ തടഞ്ഞു നിന്നു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിച്ചു.


തുടർന്ന് മലക്കപ്പാറ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കുമാർ.ആർ, സബ് ഇൻസ്പെക്ടർ ആസാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ലെനിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും വയോധികന്റെ പ്രായവും ശാരീരിക ബുദ്ധിമുട്ടുകളും മനസ്സിലാക്കിയ പോലീസ് ഫയർ ഫോഴ്സിനെ കാത്തിരിക്കാൻ സമയമില്ലെന്നു മനസിലാക്കുകായും ഉടൻ തന്നെ സബ് ഇൻസ്പെക്ടർ ആസാദ് അപകടകരമായ ചരിവും ഏറെ അപകടസാധ്യത നിറഞ്ഞതുമായ കൊക്കയിലേക്ക് വടത്തിൽ പിടിച്ച് ഇറങ്ങി വയോധികന്റെ അടുത്തെത്തി. മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വയോധികനെ മുകളിലേക്ക് എത്തിച്ചു.


കൃത്യനിർവഹണത്തിൽ അസാധാരണമായ ധീരതയും സേവന മനോഭാവവും പ്രകടിപ്പിച്ച് മാതൃകയായ സബ് ഇൻസ്പെക്ടർ ആസാദിനെ ഏവരും പ്രസംശിച്ചു.

Police Sub-Inspector Azad bravely rescued an elderly man who fell 15 feet from the road at Sholayar Dam View Point

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page