സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ കാൽനടജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ യു.ഡി.എഫ് ദുർഭരണത്തിനെതിരായി സി.പി.ഐ ഇരിങ്ങാലക്കുട ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ പ്രചരണ കാൽനടജാഥ സമാപനം സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ എസ് പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം അസിറ്റന്റ് സെക്രട്ടറി അഡ്വ പിജെ.ജോബി, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു.

ജാഥാ ക്യാപ്റ്റൻ ബെന്നി വിൻസെന്റ്, വൈസ് ക്യാപ്റ്റൻ അഡ്വ ജിഷ ജോബി, പി.ആർ രാജൻ, എന്നിവർ സംസാരിച്ചു. വർദ്ധനൻ പുളിക്കൽ സ്വാഗതവും അഡ്വ: രാജേഷ് തമ്പാൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page