ഇനി കേരളം ചർച്ചചെയ്യാൻ പോകുന്നത് “ഹാപ്പിനെസ്സ് ” – സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ – ഇരിങ്ങാലക്കുടയിൽ ആവേശമായി തെരഞ്ഞെടുപ്പ് റാലി

ഇരിങ്ങാലക്കുട : അതിദരിദ്ര കുടുംബങ്ങൾ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണി നൽകിയ വാഗ്ദാനം ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇനി ദരിദ്ര കുടുംബങ്ങൾ ഇല്ലാതാകുകയും പിന്നീട് പശ്ചാത്തല സൗകര്യങ്ങൾ എല്ലാം ഒരുങ്ങി കഴിഞ്ഞാൽ കേരള ചർച്ച ചെയ്യാൻ പോകുന്ന അടുത്ത സ്റ്റേജ് ഹാപ്പിനെസ്സ് ആന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിനെയാണ് യഥാർത്ഥ നവകേരളമെന്ന് വിശേഷിപ്പിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുടയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ഇതുവരെ കേരളം കാണാത്ത സമാനകൾ ഇല്ലാത്ത ഒരു വിജയം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ നൽകണമെന്നും, അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു മൂന്നാം വട്ടം വിജയം എൽഡിഎഫിന് നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അയ്യങ്കാളി സ്ക്വയറിൽ നിന്ന് തുടങ്ങിയ റാലിയുടെ മുൻനിരയിൽ മന്ത്രി ആർ ബിന്ദുവിനൊാപ്പം 43 സ്ഥാനാർഥികൾ അണിനിരന്നു പിറകിൽ തെരഞ്ഞെടുപ്പ് ചിഹങ്ങൾ ആലേഖനം ചെയ്ത കൊടികളും ബലൂണുകളും സ്ഥാനാർഥികളുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളുമായി നൂറുകണക്കിനാളുകളും. വാദ്യമേളങ്ങളും തെയ്യവും റാലിക്ക് മിഴിവേകി.


പൂതംകുളം മൈതാാനിയിൽ പൊതുസമ്മേളനം സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. അഡ്വ പി ജെ ജോബി അധ്യക്ഷനായി. സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം ആർ ബിന്ദു പ്രകടനപത്രിക സമർപ്പിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി കെ.ജി ശിവാനന്ദൻ, മുന്നണി നേതാക്കളായ ടി കെ വർഗീസ്, രാജു പാലത്തിങ്കൽ, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഗിരിഷ് മണ പെട്ടി, റഷീദ് കാട്ടൂർ, പി മണി, കെ ശ്രീകുമാർ, സി പി ഐ എം ജില്ലക്കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ ആർ വിജയ, വി എ മനോജ് കുമാർ, ആർഎൽ ശ്രീലാൽ എന്നിവർ സംസാരിച്ചു. സി പി ഐ എം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page