പല്ലാവൂർ താളവാദ്യമഹോത്സവം ഇന്ന് സമാപിക്കും

ഇരിങ്ങാലക്കുട : അഞ്ചു ദിവസത്തെ, പല്ലാവൂർ സമിതിയുടെ 16-മത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവം ശനിയാഴ്ച സമാപിക്കും. ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ നടക്കുന്ന ചടങ്ങിൽ പല്ലാവൂർ ഗുരുസ്മൃതി പുരസ്കാരം കുനിശ്ശേരി ചന്ദ്രൻ മാരാർക്കും തൃപ്പേക്കുളം പുരസ്കാരം പോറാത്ത് ചന്ദ്രശേഖര മാരാർക്കും സമ്മാനിക്കും വൈകിട്ട് ആറിന് കഥകളി ആചാര്യൻ ഡോ. സദനം കൃഷ്ണൻകുട്ടി സമ്മാനിക്കും. 30,000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ചടങ്ങിൽ ചേർപ്പ് രാജീവ് അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക ഉണ്ടാകും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page