ഇരിങ്ങാലക്കുട : ആം ആദ്മി പാർട്ടിയുടെ തൃശ്ശൂർ ജില്ല പ്രസിഡണ്ടായ ഡോ.ഷാജു കാവുങ്കൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ജനവിധി തേടുന്നു. വെള്ളിക്കുളങ്ങര കോപ്ളിപ്പാടം, അഴകത്ത് കാവുങ്കൽ യോഹന്നാൻ – മേരി ദമ്പതികളുടെ കർഷക കുടുംബത്തിലെ നാലാമത്തെ മകനായി 1967-ൽ ജനിച്ച അദ്ദേഹം ഗവൺമെൻറ് എൽ.പി. സ്കൂൾ കോടാലി, പ്രസന്റേഷൻ കോൺവെൻറ് വെള്ളികുളങ്ങര, ശ്രീകൃഷ്ണ ഹൈസ്കൂൾ മറ്റത്തൂർ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്നു ഫസ്റ്റ് ഗ്രൂപ്പിൽ പ്രീഡിഗ്രിയും തുടർന്ന് ഫിസിക്സിൽ ഡിഗ്രിയും പൂർത്തിയാക്കി. തൃശ്ശൂർ സെൻറ് തോമസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ അഞ്ചാം റാങ്കോടെ കരസ്ഥമാക്കി.
തുടർന്ന് 1989 ൽ ഫിസിക്സ് വിഭാഗം അധ്യാപകനായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രവേശിക്കുകയും 33 വർഷത്തെ ദീർഘകാല സേവനത്തിന് ശേഷം ഫിസിക്സ് വിഭാഗം തലവനായും കോളേജിലെ വൈസ് പ്രിൻസിപ്പൽ ആയും 2023 – ൽ വിരമിച്ചു.
സർവ്വീസ് കാലഘട്ടത്തിൽ യുജിസിയുടെ എഫ് ഐ പി ഗ്രാൻറ്റോടു കൂടി കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് 2001 ൽ എം.ഫിൽ ബിരുദവും 2015 ൽ ചര നക്ഷത്രങ്ങളെ കുറിച്ചുള്ള ഗവേഷണത്തിന് സയൻസിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്കായി നിരവധി ഫിസിക്സ് പുസ്തകൾ രചിച്ചിട്ടുണ്ട്.
കേരളത്തിലെ യൂണിവേഴ്സിറ്റികളിലേയും കോളജുകളിലെയും ഫിസിക്സ് അധ്യാപകരുടെ ഏക സംഘടനയായ അക്കാദമി ഓഫ് ഫിസിക്സ് ടീച്ചേഴ്സ് (എ.പി.ടി.) കേരളയുടെ പ്രസിഡണ്ട്, സെക്രട്ടറി, എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ഗുണനിലവാരം ഉയർത്തുന്നതിനായി വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടി നിരവധി സെമിനാറുകൾ, വർക് ഷോപ്പുകൾ പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിച്ചു. (www.aptkerala.org)
കോളേജ് അധ്യാപകരുടെ സ്വതന്ത്ര സംഘടനയായ കോളേജ് അദ്ധ്യാപക ഐക്യ സംഘത്തിൻ്റെ രൂപികരണത്തിൽ മുഖ്യ പങ്കു വഹിച്ചു.
ആം ആദ്മി പാർട്ടി രൂപീകരിച്ച 2012 ൽ തന്നെ അരവിന്ദ് കെജ്രിവാളിൻ്റെ ആശയത്തിൽ ആകൃഷ്ടനായി പാർട്ടി അംഗമായി. സർവീസിൽ നിന്ന് വിരമിച്ച ശേഷം സജീവ ബദൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നു ജില്ലാ കൗൺസിൽ അംഗമായും തുടർന്ന് തൃശ്ശൂർ ജില്ല ജോയിൻറ് സെക്രട്ടറി ആയും കഴിഞ്ഞ വർഷം ജില്ലാ പ്രസിഡണ്ടായും ചുമതലയേറ്റു. നിലവിൽ സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന തല പരിശീലന കോർഡിനേറ്ററും ആണ്.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിനടുത്ത് താമസം. ഭാര്യ നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപികയാണ്. രണ്ടു മക്കൾ, മൂത്ത മകൾ വിവാഹ ശേഷം ബാംഗ്ളൂരിലും ഇളയ മകൻ ഇരിങ്ങാലക്കുട സെൻ്റ് മേരീസ് സ്കൂളിലും പഠിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

