ഇരിങ്ങാലക്കുട : ഇന്ത്യയിലെ മികച്ച നിലവാരത്തിലുള്ള കോളേജുകൾ ഉള്ള സംസ്ഥാനമായി കേരളം മാറിയെന്നും കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗം വലിയ ഉയരങ്ങളിൽ എത്തിയൊന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇരിങ്ങാലക്കുടയിൽ പറഞ്ഞു. എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ
5 ലക്ഷം കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ വീട് വച്ച് നൽകാൻ കഴിഞ്ഞത് ഈ സർക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മണ്ഡലം കമ്മിറ്റി ചെയർമാൻ പി മണി അധ്യക്ഷനായി. സ്ഥാനാർത്ഥികളായ ഡോ. ആർ ബിന്ദു, അഡ്വ. വി ആർ സുനിൽകുമാർ (കൊടുങ്ങല്ലൂർ), കെ കെ വത്സരാജ് ( കൈപ്പമംഗലം), ബിജു എസ് ചിറയത്ത് ( ചാലക്കുടി) എന്നിവർ പങ്കെടുത്തു.
മണ്ഡലം വികസന രേഖ പിണറായി പ്രകാശനം ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, സി പി ഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദൻ, കേരള കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ടി കെ വർഗീസ്, എൻസിപി സംസ്ഥാന സെക്രട്ടറി രഘു കെ മാരാത്ത്, ആർ ജെ ഡി ജില്ല പ്രസിഡൻ്റ് ജെയ്സൺ മാണി,
കോൺഗ്രസ് എസ് ജില്ല പ്രസിഡൻ്റ് സി ആർ വത്സൻ, ഐഎസ് ജെ ഡി മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, ഐ എൻ എൽ മണ്ഡലം പ്രസിഡൻ്റ് റഷീദ് കാട്ടൂർ, കേരള കോൺഗ്രസ് ബി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ ഉല്ലാസ് കളക്കാട്ട് സ്വാഗതവും സി പി ഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

