ഇരിങ്ങാലക്കുട : കെഎസ്ആർടിസി ഇരിങ്ങാലക്കുട യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ ആദ്യ ബാച്ചിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസായ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുട എം.എൽ.എ അഡ്വ തോമസ് ഉണ്ണിയാടൻ ലൈസൻസും കെഎസ്ആർടിസി യുടെ സർട്ടിഫിക്കറ്റും വിതരണവും ചെയ്തു. മികച്ച വിജയത്തോടെയാണ് ആദ്യ ബാച്ച് പഠനം പൂർത്തിയാക്കിയത്.
ഇരിങ്ങാലക്കുട നഗരസഭ വാർഡ് കൗൺസിലർ പ്രവീൺസ് ഞാറ്റുവിറ്റി അധ്യക്ഷത വഹിച്ചു.
നഗരസഭ കൗൺസിലർ ബിന്ദു, ആർടിഒ ഓഫീസ് പ്രതിനിധി, കെഎസ്ആർടിസി യൂണിയനകളുടെ പ്രതിനിധികളായ കെ എ ഹരീഷ് കുമാർ, കെ കെ പ്രേമൻ, ബിജു ആന്റണി, പി പി അനിൽകുമാർ, ശ്രീജിത്ത്, കെഎസ്ആർടിസി വികസന സമിതി കൺവീനർ സേതു എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
കെഎസ്ആർടിസി ഡിടിഒ കെ ജെ സുനിൽ സ്വാഗതവും, ഇരിങ്ങാലക്കുട സ്റ്റേഷൻ മാസ്റ്റർ കെ വി മണികണ്ഠൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




