അഗളിയിലെ പത്ത് ഉന്നതിയിലെ സ്കൂൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് തവനിഷ്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് സ്കൂൾ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ പഠനോപകരണങ്ങൾ വിതരണം ചെയുന്ന സഹായ പദ്ധതിയാണ് “തണൽ”. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തത് പ്രമുഖ വ്യവസായിയും ക്രൈസ്റ്റ് കോളേജ് അലൂമിനിയുമായ ശ്രീ വേണുഗോപാൽ മേനോൻ ആണ്. അഗളിയിലെ പത്ത് ഉന്നതിയിൽ താമസിക്കുന്ന അറുപത് വിദ്യാർത്ഥികൾക്ക് ആണ് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.



ഒളകര ഫോറെസ്റ്റ് സ്റ്റേഷൻ പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ഭദ്രകുമാർ ബി എസ് തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. മുവിഷ് മുരളി എന്നിവരിൽ നിന്ന് ആശ വർക്കറും സാമൂഹിക പ്രവർത്തകയുമായ ശിവാനി, ഫോറെസ്റ്റ് അസിസ്റ്റന്റ് വള്ളിയമ്മ എന്നിവർ പഠനോപകരങ്ങൾ ഏറ്റുവാങ്ങി.



സുബ്രമുണ്യൻ ഫോറെസ്റ്റ് ഓഫീസർ സോഷ്യൽ ഫോറെസ്റ്റ് ഡിവിഷൻ പാലക്കാട്‌ മുഖ്യാതിഥി ആയിരുന്നു. തവനിഷ് പ്രസിഡന്റ്‌ നിമിഷ കെ കെ, തവനിഷ് സെക്രട്ടറി അഭിഷേക് ടി എം ജോയിന്റ് സെക്രട്ടറിമാരായ ജിസ്മരിയ ജോമി, അശ്വന്ത് ബാബു,തവനിഷ് ട്രഷറർ ഐശ്വര്യ പ്രവീൺ ജോയിന്റ് ട്രഷറർ ശ്വേത ഐ എ എന്നിവരും മറ്റു തവനിഷ് വളന്റീയേഴ്‌സും പങ്കെത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page