പൈപ്പ് ലൈൻ സ്ഥാപിക്കാൻ പൊളിച്ച മാരാംകുളം ചെട്ടിയങ്ങാടി റോഡ് ഗതാഗത യോഗ്യമല്ലാതായി

പടിയൂർ : മാരാംകുളം വാട്ടർ ടാങ്കിലേക്ക് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വേണ്ടി പടിയൂർ ഗ്രാമപഞ്ചായത്തിലെ മാരാംകുളം ചെട്ടിയങ്ങാടി റോഡ് പൊളിച്ചതിന് ശേഷം ഗതാഗത യോഗ്യമല്ലാതായിരിക്കുന്നു. ചെട്ടിയാൽ മുസ്ലിം പള്ളി, മഴുവൻ തുരുത്ത്, കൊണ്ടാടാൻ തുരുത്ത്, മുഞ്ഞനാട് തുടങ്ങി ജനസാന്ദ്രതയുള്ള ഈ പ്രദേശത്തെ ആയിരക്കണക്കിന് ആളുകളുടെ സഞ്ചാരമാർഗ്ഗമാണ് ഈ റോഡ്.

continue reading below...

continue reading below..


നല്ല രീതിയിൽ ടാർ ചെയ്തിരുന്ന ഈ റോഡ് വെട്ടിപ്പൊളിച്ചപ്പോൾ അത് പൂർവസ്ഥിതിയിൽ ആക്കാൻ എസ്റ്റിമേറ്റിൽ പണമുള്ളതായി വാട്ടർ അതോറിറ്റിയിൽ നിന്നും ലഭിച്ച എസ്റ്റിമേറ്റിൽ അറിയുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ സ്കൂളിൽ പോകുവാൻ വളരെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ആറുമാസത്തിലധികമായി റോഡ് മണ്ണിട്ട് ഗതാഗതയോഗ്യമാക്കാൻ പോലും വാട്ടർ അതോറിറ്റി തയ്യാറാകുന്നില്ല. ഈ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ സുനന്ദ ഉണ്ണികൃഷ്ണൻ തൃശ്ശൂർ ജില്ലാ കളക്ടർക്ക് പരാതി നൽകി.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page