സോമ ചക്രബർത്തി ദാസിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന പഞ്ചായത് തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമത്തിലും, തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ മഹിളാ അസോസിയേഷന്‍ കേന്ദ്രകമിറ്റി അംഗവും ബംഗാള്‍ സംസ്ഥാന അസി. സെക്രടറിയുമായ സോമ ചക്രബര്‍ത്തി ദാസിനെ ആക്രമിച്ചതിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി. മഹിളാ അസോസിയേഷൻ സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അഡ്വ കെ ആർ വിജയ അഭിസംബോധന ചെയ്തു സംസാരിച്ചു.

continue reading below...

continue reading below..


ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന യോഗത്തിൽ മഹിള അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എം ഗിരിജാ ദേവി, വത്സല ബാബു, രഞ്ജു വാസുദേവൻ, അഡ്വ സോനാ കരീം, മഞ്ജുള അരുണൻ, ജില്ലാ ട്രഷറർ കെ ആർ സീത എന്നിവർ സംസാരിച്ചു.


മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ സ്വാഗതം പറഞ്ഞു.എസ് എൻ ക്ലബ് ഹാളിൽ നിന്നും ആരംഭിച്ച പ്രകടനം ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

You cannot copy content of this page