ഇരിങ്ങാലക്കുട : സഹകരണ വകുപ്പിന്റെ ആശ്വാസ് പദ്ധതിയിലൂടെ മുകുന്ദപുരം താലൂക്കിൽ നാല് അദാലത്തുകളിലായി പരിഗണിച്ചത് 58 വായ്പാ ഫയലുകൾ. വായ്പയെടുത്തവർ മരണപ്പെടുകയും വായ്പാ തിരിച്ചടവിനു മറ്റു മാർഗങ്ങളൊന്നും ഇല്ലാതാവുകയും ചെയ്ത നിർധനരായവർക്കും മാരകരോഗം പിടിപെട്ട് വായ്പ തിരിച്ചടവ് മുടങ്ങിയവർക്കും നൂറു ശതമാനം വരെ പലിശ ഇളവ് ചെയ്തു കൊടുക്കാൻ ശുപാർശ ചെയ്തതായി ആശ്വാസ് 2026 താലൂക്ക് തല കമ്മിറ്റിയുടെ ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു.
ഏകദേശം 4.57 കോടി രൂപയുടെ ഇളവിന് വേണ്ടിയുള്ള ശുപാർശകളാണ് കമ്മിറ്റി നൽകിയതെന്നും അദ്ദേഹം പറഞ്ഞു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ. ഉണ്ണികൃഷ്ണൻ, അസി. ഡയറക്ടർ സ്മൃതി സത്യൻ, അസി. രജിസ്ട്രാർ ബിജു ഡി. കുറ്റിക്കാട്ട് എന്നിവരും അദാലത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



