ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ Π (പൈ) അപ്രോക്സിമേഷൻ ഡേ ആചരിച്ചു

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ Π (പൈ) അപ്രോക്സിമേഷൻ ഡേ ആചരിച്ചു. പ്രശസ്ത ഗണിതജ്ഞൻ ടി എൻ രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ചെയർമാൻ സി സുരേന്ദ്രൻ, വൈസ് ചെയർമാൻ നന്ദകുമാർ, മാനേജ്മെന്റ് അംഗങ്ങളായ വിവേകാനന്ദൻ, അപ്പുക്കുട്ടൻ നായർ, പ്രിൻസിപ്പൽ ബിജു ഗീവർഗീസ്, വൈസ് പ്രിൻസിപ്പൽ ശോഭ ശിവാനന്ദരാജൻ, ഗണിത വിഭാഗം മേധാവി നിഷ മുരളി, അധ്യാപകർ എന്നിവർ പങ്കെടുത്തു.

മുഖ്യാതിഥി വിദ്യാർത്ഥികൾക്ക് നൽകിയ ക്ലാസ്സിൽ Π (പൈ) എന്ന ഗണിതസൂചകത്തിന്റെ പ്രത്യേകതകൾ, ജൂലൈ 22 എന്ന തീയതിയുമായി അതിനുള്ള ബന്ധം, വേദഗണിതം ഉപയോഗിച്ച് കണക്ക് എളുപ്പവും രസകരവും ആക്കുന്നതിനുള്ള സൂത്രവിദ്യകൾ എന്നിവ വിശദീകരിച്ചു. സ്കൂളിലെ ഗണിതവിഭാഗമാണ് പരിപാടികൾ ഏകോപിപ്പിച്ചത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page